ഫാത്വിമത്ത് സുഹറ വധം: പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍, കുടുംബമുണ്ടെന്നും പരമാവധി ഇളവുവേണമെന്നും പ്രതി ഉമര്‍ ബ്യാരി
Feb 6, 2016, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 06/02/2016) പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് 17കാരിയായ കുമ്പള ഉളുവാറിലെ ഫാത്വിമത്ത് സുഹറയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി കര്‍ണാടക ബണ്ട്വാള്‍ ഉജിക്കര ബി.എം ഉമര്‍ ബ്യാരി (40)ക്കുള്ള ശിക്ഷ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും. കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന് കണ്ട് പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി എന്‍ ഇബ്രാഹിം വാദിച്ചു.
പ്രതിക്കെന്തെങ്കിലും പറയാനുണ്ടോ എന്ന് കോടതി ചോദിച്ചപ്പോള്‍ തനിക്ക് ഭാര്യയും പ്രായമുള്ള മാതാവുമുണ്ടെന്നും കൂടാതെ അഞ്ചു വയസുള്ള മകളുമുണ്ടെന്നും ഇവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തനിക്കായത് കൊണ്ട് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഉമര്‍ ബ്യാരി കോടതി മുമ്പാകെ ബോധിപ്പിച്ചു. പ്രോസിക്യൂഷന്റെയും പ്രതിയുടെയും അഭിപ്രായം കേട്ടശേഷമാണ് കോടതി ഉച്ചയ്ക്ക് ശേഷം വിധി പറയാന്‍ മാറ്റിയത്.
2006 ഡിസംബര്‍ 28ന് പുലര്‍ച്ചെ 2.30 മണിക്കാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് ഫാത്വിമത്ത് സുഹറയെ പ്രതി ഉമര്‍ ബ്യാരി വീടിന് സമീപത്തെ തെങ്ങിലൂടെ കയറി ഓടിളക്കി അകത്ത് കടന്ന് ക്രൂരമായി കഴുത്തറുത്ത് കൊന്നത്. ഉളുവാറിലെ പള്ളിയില്‍ ജോലിക്കാരനായിരുന്നു ഉമര്‍ ബ്യാരി. ഉമര്‍ ബ്യാരിക്ക് സുഹറയുടെ വീട്ടില്‍ നിന്നാണ് ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നത്. ഭക്ഷണം എത്തിച്ചുകൊടുത്തിരുന്ന പെണ്‍കുട്ടിയോട് ഉമര്‍ ബ്യാരി അടുപ്പം കാണിക്കുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയുമായിരുന്നു. ഇത് നിരസിച്ചപ്പോഴാണ് പ്രതി പ്രതികാരം ചെയ്തത്.
Related News:

ഫാത്വിമത്ത് സുഹറ വധം: വിചാരണ ചൊവ്വാഴ്ച തുടങ്ങും
17 കാരി ഫാത്വിമത്ത് സുഹറയെ കൊലപ്പെടുത്തിയ ഉമര്‍ ബ്യാരിയെ കാസര്‍കോട്ടെത്തിച്ചു
കുമ്പളയില്‍ 17കാരിയെ കഴുത്തറുത്ത്കൊന്ന കേസിലെ പ്രതി മുംബൈയില്‍ അറസ്റ്റിലായി

Keywords: Kasaragod, Kerala, Murder-case, Police, court, Suhara murder: prosecution wants death penalty.