city-gold-ad-for-blogger
Aster MIMS 10/10/2023

Bike Found | കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക് മഞ്ചേശ്വരത്ത് കണ്ടെത്തി; 'നിരവധി കേസുകളില്‍ പ്രതിയായ യുവാവും സുഹൃത്തും പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു'

കാസര്‍കോട്: (www.kasargodvartha.com) റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക് മഞ്ചേശ്വരത്ത് കണ്ടെത്തി. പൊലീസ് സംഘത്തെ കണ്ട് മോഷ്ടിച്ച ബൈക് ഉപേക്ഷിച്ച് കഞ്ചാവ് സംഘം കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്ന മഞ്ചേശ്വരത്തെ പൊലീസ് സംഘം ഹോടെലിന് സമീപം എന്‍ജിന്‍ ഓഫാക്കാതെ നിര്‍ത്തിയിട്ട ബൈക് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബൈക് ഉടമയെ തിരഞ്ഞ് ഹോടെലില്‍ കയറുന്നതിനിടെ ഇവിടെ നിന്നും നിരവധി മയക്കുമരുന്ന് കേസുകളില്‍ പ്രതിയായ കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവും സുഹൃത്തും ബൈക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
     
Bike Found | കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക് മഞ്ചേശ്വരത്ത് കണ്ടെത്തി; 'നിരവധി കേസുകളില്‍ പ്രതിയായ യുവാവും സുഹൃത്തും പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു'

കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടപ്പോള്‍ മോഷണം പോയ ബൈകാണെന്ന് തിരിച്ചറിഞ്ഞ മഞ്ചേശ്വരം പൊലീസ് കാസര്‍കോട് പൊലീസിന് വിവരം കൈമാറി വാഹനം വിട്ടുകൊടുത്തു.
പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുമ്പള ബംബ്രാണ തണ്ണിക്കടവിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ അശ്ഫാഖിന്റെ കെ എല്‍ 14 ഡി 2648 നമ്പര്‍ യമഹ എഫ് സെഡ് ബൈകാണ് മോഷണം പോയത്. ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ പാസ്‌പോര്‍ട് ഓഫീസിലേക്ക് ട്രെയിനില്‍ പോകുന്നതിനായി റെയില്‍വേ സ്റ്റേഷനില്‍ ബൈകില്‍ എത്തിയ അശ്ഫാഖ് വാഹനം റെയില്‍വേ സ്റ്റേഷന് മുന്‍വശത്തുള്ള റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നു.
    
Bike Found | കാസര്‍കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക് മഞ്ചേശ്വരത്ത് കണ്ടെത്തി; 'നിരവധി കേസുകളില്‍ പ്രതിയായ യുവാവും സുഹൃത്തും പൊലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു'

പയ്യന്നൂരില്‍ പോയി ട്രെയിന്‍ മാര്‍ഗം വൈകുന്നേരത്തോടെ തിരിച്ച് കാസര്‍കോട്ട് എത്തിയപ്പോഴാണ് ബൈക് മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഇപ്പോള്‍ ബൈക് മഞ്ചേശ്വരത്ത് കണ്ടെത്തിയത്.

ALSO READ:

Keywords: Bike Theft, Railway Station, Crime, Malayalam News, Kerala News, Kasaragod News, Kasaragod Railway Station, Crime News, Robbery, Bike Robbery, Police Investigation, Kasaragod Police, Manjeswaram, Stolen bike from railway station area found in Manjeswaram.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia