Join Whatsapp Group. Join now!
Aster MIMS 25/06/2023

Bike Theft | റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ട ബൈക് മോഷണം പോയി; ഇരുചക്ര വാഹന കവർച്ച പതിവാകുന്നതിൽ യാത്രക്കാരിൽ ആശങ്ക

ശക്തമായ പൊലീസ് നിരീക്ഷണം വേണമെന്ന് ആവശ്യം Bike Theft, Railway Station, Crime, Malayalam News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) റെയിൽവേ സ്റ്റേഷന് മുൻവശത്തുള്ള റോഡരികിൽ നിർത്തിയിട്ട ബൈക് മോഷണം പോയി. ബംബ്രാണയിലെ അബ്ദുൽ അശ്ഫാഖിന്റെ കെ എൽ 14 ടി 2648 യമഹ എഫ് സെഡ് ഇരുചക്ര വാഹനമാണ് കവർന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 40,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പരാതിയിൽ പറയുന്നു.

News, Kasargod, Kerala, Bike Theft, Railway Station, Crime, Bike parked near railway station stolen.

കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നേരത്തെയും ഇരുചക്ര വാഹനങ്ങൾ മോഷണം പോയിട്ടുണ്ട്. നിരവധി പരാതികളും പൊലീസിലെത്തിയിരുന്നു. വാഹനം നിർത്തിയിട്ട് ട്രെയിൻ കയറിയിപ്പോകുന്നവർ പിന്നീട് തിരിച്ചെത്തുമ്പോൾ വാഹനം കാണാനില്ലാത്ത സ്ഥിതിയാണുള്ളത്. റെയിൽവേ സ്റ്റേഷന് സമീപമുള്ള റോഡരികിൽ നിർത്തിയിടുന്ന ഇരുചക്ര വാഹങ്ങളാണ് കൂടുതലും മോഷണം പോകുന്നത്. പരിസരങ്ങളിൽ മുൻപ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും വാഹനങ്ങളുടെ ഭാഗങ്ങൾ കവർന്നതായും യാത്രക്കാർ പറയുന്നു.

ഇരുചക്ര വാഹനങ്ങളിൽ നിന്ന് പെട്രോൾ ഊറ്റുന്നതായും പരാതി ഉയർന്നിരുന്നു. ഇതിന്റെ പിന്നാമ്പുറം അന്വേഷിച്ച് പോയ പൊലീസ് കുട്ടികളിലേക്കാണ് എത്തിയത്. കൗമാരക്കാരെ ഉപയോഗിച്ച് ചില സംഘങ്ങൾ മോഷണം നടത്തുന്നതായാണ് പൊലീസ് കണ്ടെത്തിയത്. മയക്കുമരുന്ന് കാരിയർമാരാണ് അധികവും ഇങ്ങനെ വാഹനങ്ങൾ മോഷ്ടിച്ച് കൊണ്ട് പോകുന്നതെന്നും ആരോപണമുണ്ട്. മോഷണത്തിന് പിന്നിലുള്ളവരെയെല്ലാം പിടികൂടുകയും ശക്തമായ പൊലീസ് നിരീക്ഷണം റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ ഉണ്ടാകണമെന്നുമാണ് ആവശ്യം ഉയർന്നിരിക്കുന്നത്.

Keywords: News, Kasargod, Kerala, Bike Theft, Railway Station, Crime, Bike parked near railway station stolen.

Post a Comment