ഓട്ടോ ഡ്രൈവറെ വധിക്കാന്‍ ശ്രമിച്ച സംഭവം: നഗരത്തില്‍ ഓട്ടോ ഹര്‍ത്താല്‍; ഡ്രൈവര്‍മാര്‍ പ്രകടനം നടത്തി
Nov 12, 2015, 12:05 IST
കാസര്‍കോട്: (www.kasargodvartha.com 12/11/2015) കാസര്‍കോട് നഗരത്തിലെ ഓട്ടോ ഡ്രൈവന് ചൂരി ബട്ടംപാറയിലെ സന്ദീപിനെ (34) വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ തൊഴിലാളി യൂണിയനുകള്‍ നഗരത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ഹര്‍ത്താല്‍. ബി എം എസ്, ഐ എന്‍ ടി യു സി, സി ഐ ടി യു, എസ് ടി യു, എ ഐ ടി യു സി തുടങ്ങിയ തൊഴിലാളി യൂണിയനുകളുടെ ആഭിമുഖ്യത്തിലായിരുന്നു ഹര്‍ത്താല്‍.
കാസര്‍കോട് ജില്ലാ ബാങ്ക് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരംചുറ്റി ആക്സിസ് ബാങ്കിന് സമീപം സമാപിച്ചു. പ്രതിഷേധ പ്രകടനത്തിന് യൂണിയന് നേതാക്കളായ എ കേശവന്, അബൂബക്കര്‍, പുരുഷോത്തമന്, കെ ശ്രീനിവാസന്, കുഞ്ഞികൃഷ്ണന്, കെ രാമ, ഖലീല്‍, എസ് എം അബ്ദുര്‍ റഹ്മാന് തുടങ്ങിയവര്‍ നേതൃത്വം നല്കി.

Related News:
ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റത് പോലീസ് സ്റ്റേഷന് വിളിപ്പാടകലെവെച്ച്; സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു
ഓട്ടോഡ്രൈവര്‍ക്ക് കുത്തേറ്റത് പോലീസ് സ്റ്റേഷന് വിളിപ്പാടകലെവെച്ച്; സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു
Keywords: Auto Driver, Attack, Protest, Kerala, Kasaragod, Protest, Rally, Sandeep incident: Auto drivers protest in town