city-gold-ad-for-blogger

സഹോദരനെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും; ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതേയെന്ന് ഷാനവാസിന്റെ സഹോദരി റുബീന

കാസര്‍കോട്: (www.kasargodvartha.com 16.03.2018) പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ തന്റെ സഹോദരനെ നിരപരാധിയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതില്‍ സന്തോഷമുണ്ടെന്നും കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പയ്യന്നൂര്‍ കാങ്കോല്‍ സ്വാമിമുക്ക് മുരുങ്ങാട്ട് കോളനിയില്‍ അഞ്ചില്ലത്ത് ഹൗസില്‍ ഷാജഹാന്റെ മകള്‍ റുബീന കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഒരാള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് റുബീന പറഞ്ഞു. പലരും തന്റെ സഹോദരനെയും കുടുംബത്തെയും കുറ്റപ്പെടുത്തിയപ്പോഴും സത്യമറിയുന്ന കുടുംബാംഗങ്ങളും കുടുംബ സുഹൃത്തുക്കളും സന്നദ്ധ സംഘടനകളും നല്‍കിയ പിന്തുണ കൊണ്ടുമാത്രമാണ് സത്യം ലോകത്തെ അറിയിക്കാന്‍ നിയമപോരാട്ടം നടത്താന്‍ കഴിഞ്ഞതെന്ന് റുബീന പറഞ്ഞു. റുബീനയുടെ സഹോദരന്‍ എ ജി ഷാനവാസിനെ (21)യാണ് ചന്തേര പോലീസ് ഭര്‍തൃമതിയെ ഓട്ടോയാത്രക്കിടയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അറസ്റ്റു ചെയ്തത്.

2017 നവംബര്‍ 24ന് ഉച്ചക്ക് 2.15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിലിക്കോട് സ്വദേശിനിയായ യുവതിയാണ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായുള്ള പരാതി നല്‍കിയത്. ചന്തേര സ്‌കൂളിലെ പിടിഎ യോഗത്തില്‍ പങ്കെടുക്കാനായി പോകുമ്പോള്‍ പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീപത്തെ ബസ് സ്‌റ്റോപ്പില്‍ നിന്നും സ്വകാര്യ ഓട്ടോറിക്ഷ കയറിയ യുവതിയെ പടുവളം വില്ലേജ് ഓഫീസിന് സമീപമെത്തിയപ്പോള്‍ ഓട്ടോ ഡ്രൈവര്‍ പിറകിലേക്ക് കൈയ്യിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും രക്ഷപ്പെടാനായി ഓട്ടോയില്‍നിന്നും ചാടിയപ്പോള്‍ റോഡില്‍ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് കേസ്.

തുടര്‍ന്ന് അന്വേഷണം നടത്തിയ ചന്തേര പോലീസ് നിരപരാധിയായ ഷാനവാസിനെ അറസ്റ്റു ചെയ്യുകയും ജയിലിലടക്കുകയുമായിരുന്നു. സംഭവ സമയത്ത് ഷാനവാസ് പരിയാരം മെഡിക്കല്‍ കോളജില്‍ പല്ലിന് റൂട്ട് കനാല്‍ ചെയ്യാനായി പോയിരുന്നു. ഇക്കാര്യം പോലീസിനെ ബോധ്യപ്പെടുത്തിയിട്ടും ഒരു തരത്തിലുള്ള അന്വേഷണവും നടത്തിയില്ല. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും അതിനും പോലീസ് തയ്യാറായില്ല. മുന്‍ ധാരണയോട് കൂടിയാണ് പോലീസ് തന്റെ സഹോദരനെ കേസില്‍ പ്രതിയാക്കിയതെന്ന് റുബീന പറഞ്ഞു.

മനുഷ്യാവകാശ കമ്മീഷനും, കാസര്‍കോട് എസ്പിക്കും, ഉത്തരമേഖലാ ഐജിക്കും ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം കാസര്‍കോട് ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി പ്രദീപ് കുമാറിനെ ഏല്‍പിച്ചത്. പ്രദീപ് കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോള്‍ സത്യം പുറത്തുവന്നിരിക്കുന്നത്. കേസില്‍ അറസ്റ്റിലായി 14 ദിവസം റിമാന്‍ഡില്‍ ജയിലില്‍ കഴിഞ്ഞ ഷാനവാസിന് ഹൈക്കോടതിയാണ് പിന്നീട് ജാമ്യം അനുവദിച്ചത്.

പരിയാരം മെഡിക്കല്‍ കോളജിലെ മൂന്ന് സിസിടിവി ക്യാമറകളിലെ ദൃശ്യവും ഡോക്ടറുടെ മൊഴിയും മൊബൈല്‍ ടവര്‍ ലൊക്കേഷനും പരിശോധിച്ചാണ് ഷാനവാസ് നിരപരാധിയാണെന്ന് ഡിവൈഎസ്പി കണ്ടെത്തിയത്. ചന്തേര പോലീസിന്റെ അന്വേഷണത്തിലെ കുറ്റകരമായ അനാസ്ഥയും അന്വേഷണ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related News:
പീഡനശ്രമത്തിനിടെ ഭര്‍തൃമതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവം; പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് നിരപരാധിയെയാണെന്ന് കണ്ടെത്തി, ചന്തേര പോലീസ് പ്രതിക്കൂട്ടില്‍

പീഡന ശ്രമത്തിനിടെ ഭര്‍തൃമതി ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്നും ചാടിയ സംഭവം: അറസ്റ്റിലായ യുവാവില്‍ നിന്നും സഹോദരിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ മൊഴിയെടുത്തു


യാത്രക്കിടെ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച് പ്രൈവറ്റ് ഓട്ടോ ഡ്രൈവര്‍; സിസിടിവി ദൃശ്യം ലഭിച്ചു, ഓട്ടോ കണ്ടെത്താനായി അന്വേഷണം ഊര്‍ജിതം, യുവതിയുടെ നില ഗുരുതരമായി തുടരുന്നു

സഹോദരനെ കള്ളക്കേസില്‍ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും; ഒരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതേയെന്ന് ഷാനവാസിന്റെ സഹോദരി റുബീന

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police, Case, Arrest, Complaint, Molestation-attempt, Rubeena on Brother's innocence.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia