city-gold-ad-for-blogger

Qazi case | ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം: കേസില്‍ ചെമ്പരിക്ക ജമാഅത് കമിറ്റി കക്ഷിചേരും; 'നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍'

ചെമ്പിരിക്ക: (www.kasargodvartha.com) പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ വൈസ്പ്രസിഡന്റുമായിരുന്ന ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചെമ്പരിക്ക ജമാഅത് കമിറ്റി കക്ഷിചേരും. നിലവില്‍ എറണാകുളത്തെ സിബിഐ കോടതിയിലുള്ള കേസില്‍ കക്ഷി ചേരാനാണ് ജമാഅത് വര്‍കിങ് കമിറ്റി യോഗത്തില്‍ തീരുമാനമായത്.
             
Qazi case | ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം: കേസില്‍ ചെമ്പരിക്ക ജമാഅത് കമിറ്റി കക്ഷിചേരും; 'നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍'

ആദ്യ പടിയെന്നോണം നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ജമാഅത് കമിറ്റി ഭാരവാഹികൾ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. സിഎം അബ്ദുല്ല മൗലവിയുടെ കുടുംബത്തിനും പൊതുസമൂഹത്തിനും നീതി ലഭിക്കാന്‍ ഏറെ വൈകുന്നതായും കമിറ്റി ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
   
Qazi case | ഖാസി സിഎം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം: കേസില്‍ ചെമ്പരിക്ക ജമാഅത് കമിറ്റി കക്ഷിചേരും; 'നിയമ വിദഗ്ധരുമായി ആലോചിച്ച് തുടര്‍ നടപടികള്‍'

2010 ഫെബ്രുവരി 15നാണ് ഖാസി സിഎം അബ്ദുല്ല മൗലവി ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ചെമ്പരിക്ക കടല്‍ തീരത്ത് കടലിലേയ്ക്ക് ഇറങ്ങിയുള്ള പാറക്കെട്ടുകളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ലോകല്‍ പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ സംഘങ്ങള്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തലുകളില്‍ കുടുംബവും വിവിധ സംഘടനകളും ദുരൂഹത ആരോപിക്കുന്നു.

സിബിഐ സംഘം കോടതിയില്‍ സമര്‍പിച്ച രണ്ട് അന്വേഷണ റിപോര്‍ടുകളും കോടതി തള്ളിയെങ്കിലും വിദഗ്ദ ഉദ്യോഗസ്ഥരെ കൊണ്ട് കേസന്വേഷണം നടത്താന്‍ സിബിഐ ഇത് വരെ തയ്യാറായിട്ടില്ലെന്ന് ചെമ്പരിക്ക ജമാഅത് കമിറ്റി ഭാരവാഹികള്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് കേസില്‍ കക്ഷി ചേരാന്‍ ജമാഅത് കമിറ്റി മുന്നോട്ട് വന്നിട്ടുള്ളത്.

ഈ വാർത്ത കൂടി വായിക്കൂ:

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Qazi death, Investigation, Chembarika, Jamaath-committee, Qazi CM Abdullah Maulavi's death, Chembarika Jamaath Committee, Qazi CM Abdullah Maulavi's death: Chembarika Jamaath Committee impleads in case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia