Drunk teacher | മദ്യലഹരിയില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധ്യാപികയെ അധികൃതര്‍ കയ്യോടെ പിടികൂടി; മേശവലിപ്പില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി
Sep 9, 2022, 17:43 IST
മംഗ്‌ളുറു: (www.kasargodvartha.com) സര്‍കാര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപിക മദ്യപിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനിടെ അധികൃതര്‍ കയ്യോടെ പിടികൂടി. ഇവരുടെ മേശവലിപ്പില്‍ നിന്ന് മദ്യവും കണ്ടെത്തി. കര്‍ണാടകയിലെ തുമകൂറു താലൂകിലെ ചിക്കസാരംഗി പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. ഗംഗാലക്ഷ്മമ്മ എന്ന അധ്യാപികയാണ് പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു
അധികൃതര്‍ പറയുന്നത്:
'ഗംഗാലക്ഷ്മമ്മ മദ്യലഹരിയിലാണ് പാഠങ്ങള്‍ പഠിപ്പിച്ചിരുന്നത്. 25 വര്‍ഷമായി അവര്‍ ഈ സ്‌കൂളില്‍ ജോലി ചെയ്യുന്നു. അഞ്ച് വര്‍ഷമായി മദ്യത്തിന് അടിമയായി. എന്നും മദ്യപിച്ച ശേഷം സ്‌കൂളിലെത്തുകയും വിദ്യാര്‍ഥികളെ മര്‍ദിക്കുകയും ശകാരിക്കുകയും ചെയ്യുമായിരുന്നു. മാത്രമല്ല, സഹപ്രവര്‍ത്തകരുമായും വഴക്കുണ്ടാക്കുമായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ഈ സ്വഭാവം മാറ്റാന്‍ ഗംഗാലക്ഷ്മയോട് നിരന്തരം നിര്‍ദേശിച്ചു. എന്നാല്‍, അവര്‍ ചെവിക്കൊണ്ടില്ല. വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ അധികാരികള്‍ക്കും പൊലീസിനും പരാതി നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്തു.
അതിനിടെ സ്‌കൂളിലെത്തിയ ബിഇഒ ഹനുമാനായിക്കും പൊലീസിനും വിചിത്രമായ അനുഭവമാണ് ഉണ്ടായത്. ഗംഗാലക്ഷ്മമ്മ അവരോടും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. അധ്യാപിക പുലര്‍ചെ മദ്യപിച്ചിരുന്നതായും മദ്യലഹരിയില്‍ തന്നെ പഠിപ്പിക്കുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അധ്യാപികയുടെ മേശവലിപ്പ് പരിശോധിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗംഗാലക്ഷ്മമ്മ തടഞ്ഞു. തുടര്‍ന്ന് പൊലീസും മറ്റും ചേര്‍ന്ന് മേശവലിപ്പിന്റെ പൂട്ട് തകര്‍ത്തു. ഇതില്‍ ഒരു മദ്യക്കുപ്പിയും ഒഴിഞ്ഞ രണ്ട് കുപ്പികളും കണ്ടെത്തി. ഇതോടെ ഗംഗാലക്ഷ്മമ്മ മുറിയില്‍ കയറി ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി. പിന്നീട് പൊലീസ് പണിപ്പെട്ട് പുറത്തെത്തിച്ചു. ശേഷം അവരെ വാഹനത്തില്‍ മാറ്റി'.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, Top-Headlines, Karnataka, Mangalore, Teacher, School, Students, Liquor, Liquor-Drinking, Crime, Government, Government School in Karnataka, Female teacher consumes liquor in Tumakuru school, caught.
< !- START disable copy paste --> 