ഉപ്പളയിലെ വെടിവെപ്പ്: ഗുണ്ടാനേതാക്കളായ കസായി അലിക്കെതിരെയും കാലിയ റഫീഖിനെതിരെയും കാപ്പ ചുമത്തും
Jan 3, 2016, 11:04 IST
ഉപ്പള: (www.kasargodvartha.com 03/01/2016) ഉപ്പളയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന ഗുണ്ടാനേതാക്കളായ കാലിയാ റഫീഖിനെതിരെയും കസായി അലിക്കെതിരെയും കാപ്പ ചുമത്തും. കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ചീഫ് ഡോ. എ. ശ്രീനിവാസ് വിളിച്ചുചേര്‍ത്ത പോലീസ് ഉദ്യോഗസ്ഥര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യം നിര്‍ദേശം നല്‍കിയത്.
മുത്തലിബ് വധം, മറ്റൊരു വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, രണ്ടു വെടിവെപ്പ്, കര്‍ണാടകയില്‍ വെച്ച് മണ്ണംകുഴി സ്വദേശി അബ്ദുല്‍ ഹമീദിനെ കത്തിച്ചുകൊന്ന കേസ്, തുടങ്ങി പത്തോളം കേസുകളില്‍ പ്രതിയാണ് റഫീഖെന്ന് പോലീസ് പറഞ്ഞു. ഹിദായത്ത് നഗര്‍ സ്വദേശി അസ്ഹറുദ്ദീനെ (23) ഉപ്പള ടൗണില്‍ പട്ടാപ്പകല്‍ കുത്തിക്കൊന്ന കേസിലും ഉപ്പളയിലെ വസ്ത്രവ്യാപാരിയെ വെട്ടിക്കൊല്ലന്‍ ശ്രമിച്ച കേസിലും മുത്തലിബ് വധക്കേസിലെ മൂന്നാം പ്രതി മുഗ്ളി റഫീഖിനെ കാസര്‍കോട് കോടതിക്ക് സമീപം വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് കസായി അലി.
രണ്ടാഴ്ച മുമ്പ് കാലിയാ റഫീഖിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്കിയ യുവാവിനെതിരെ കാപ്പ ചുമത്തുമെന്ന് പോലീസ് പറഞ്ഞു.
Related News: ഉപ്പളയിലെ ഗുണ്ടാസംഘം; പിന്നില്‍ മംഗളൂരു അധോലോകം, സംഘാംഗങ്ങളില്‍ 18 പേരുടെ കൈയില്‍ തോക്കുള്ളതായി പോലീസ്

ഉപ്പളയിലെ വെടിവെപ്പ്; ഗുണ്ടാനേതാക്കളായ കാലിയ റഫീഖും കസായി അലിയും പിടിയില്‍
ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വെടിവെപ്പിലേക്ക് നീങ്ങി; 2 വാഹനങ്ങളില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറി

Keywords: kasaragod, Kerala, Uppala, arrest, Police, case, Police to charge KAPPA act on Kasayi Ali and Kaliya Rafeeque.