മുസ്തഫയുടെ ദുരൂഹമരണം: പോലീസ് സര്‍ജന്‍ കിണറും പരിസരവും പരിശോധിക്കാന്‍ എത്തുന്നു
Dec 1, 2014, 15:50 IST
കുറ്റിക്കോല്‍: (www.kasargodvartha.com 01.12.2014) യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട ബേഡകം കൊളത്തൂര്‍ കല്ലടക്കുറ്റിയിലെ കിണറും പരിസരവും പരിയാരം മെഡിക്കല്‍ കോളജിലെ പോലീസ് സര്‍ജന്‍ എസ്. ഗോപാല കൃഷ്ണ പിള്ള പരിശോധിക്കും.
തിങ്കളാഴ്ച ഉച്ചയോടെ അദ്ദേഹം ബേഡകത്തെത്തുമെന്ന് എസ്.ഐ. ആനന്ദന്‍ പറഞ്ഞു. ബേവിഞ്ച സ്റ്റാര്‍ നഗറിലെ പരേതനായ സി.പി.സി. മുഹമ്മദ്-ആയിഷ ദമ്പതികളുടെ മകന്‍ എം. മുസ്തഫ(25)യെയാണ് ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. തലേന്ന് രാത്രി വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു മുസ്തഫ.
മൃതദേഹം ഞായറാഴ്ച പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനു ശേഷം നാട്ടിലെത്തിച്ചു സംസ്‌ക്കരിച്ചു. മുസ്തഫ മുങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടാവുകയുള്ളൂവെന്നും മൃതദേഹം ഇന്‍ക്വസ്റ്റു നടത്തിയ ബേഡകം എസ്.ഐ. പറഞ്ഞു.
മുസ്തഫ എങ്ങനെ കല്ലടക്കുറ്റിയില്‍ എത്തിയെന്നതു സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്.

Related News:
മുസ്തഫ കല്ലടക്കുറ്റിയില്‍ എത്തിയതെങ്ങനെ? മൃതദേഹം പരിയാരത്തേക്ക് കൊണ്ടു പോയി
യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഹെല്‍മറ്റുമായി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയെന്ന് സംശയം

Keywords: Musthafa, Bedakam, Kasaragod, Kerala, Kuttikol, Dead body, Well, Man found dead mysteriously, Well, Musthafa death: police surgeon to visit the spot .
Advertisement:
Advertisement: