city-gold-ad-for-blogger
Aster MIMS 10/10/2023

യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഹെല്‍മറ്റുമായി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയെന്ന് സംശയം

കുറ്റിക്കോല്‍: (www.kasargodvartha.com 30.11.2014) കാസര്‍കോട് ചെര്‍ക്കള ബേവിഞ്ച സ്റ്റാര്‍ നഗറിലെ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ കുറ്റിക്കോല്‍ മരുതടുക്കം കല്ലടക്കുറ്റിയിലെ സ്വകാര്യ വ്യക്തിയുടെ ആള്‍മറയില്ലാത്ത കിണറ്റില്‍  ഹെല്‍മറ്റ് സഹിതം മരിച്ച നിലയില്‍ കണ്ടെത്തി.

ബേവിഞ്ച സ്റ്റാര്‍ നഗറിലെ പരേതനായ സി.പി.സി മുഹമ്മദ്- ആയിഷ ബീവി ദമ്പതികളുടെ മകന്‍ എം. മുസ്തഫ (25) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 10.30 മണിയോടെ ബേവിഞ്ചയിലെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് കാലൊടിഞ്ഞ് കിടപ്പിലായ ഉമ്മയോട് പുറത്തു പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു മുസ്തഫ. ഉടനെ വരാമെന്ന് പറഞ്ഞായിരുന്നു പോയത്.

ഏറെ വൈകിയിട്ടും തിരിച്ചെത്തിയിരുന്നില്ല. ഇതിനിടയില്‍ പുലര്‍ച്ചെ നാല് മണിയോടെ നാട്ടുകാരാണ് മുസ്തഫ കിണറ്റില്‍ മരിച്ച വിവരം വീട്ടിലറിയിച്ചത്. മുസ്തഫയുടെ കെ.എല്‍. 14 കെ 7934 നമ്പര്‍ പള്‍സര്‍ ബൈക്ക് കിണറിന് കുറച്ചു ദൂരെ കണ്ടെത്തിയിട്ടുണ്ട്. മുസ്തഫയുടെ കൈയില്‍ ഒരാള്‍ക്ക് കൊടുക്കാനുണ്ടായിരുന്ന 60,000 രൂപ ഉണ്ടായിരുന്നു. ഈ പണം കൊടുക്കാനുള്ളയാള്‍ക്ക് നല്‍കിയിട്ടുണ്ടോ എന്ന കാര്യം വീട്ടുകാര്‍ക്ക് അറിയില്ല.

മുസ്തഫയുടെ ഹെല്‍മറ്റ് കിണറില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. പുലര്‍ച്ചെ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തതെന്നാണ് വിവരം. മുസ്തഫയുടൈ മരണം കൊലപാതകമാണെന്ന സംശയം ഉയര്‍ന്നതിനാല്‍ ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ദ പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും.

മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയ കിണറിന് സമീപത്തായി രണ്ട് വീടുകളുണ്ട്. മുസ്തഫ എന്തിനാണ് ഇവിടെ വന്നു എന്ന കാര്യം ദുരൂഹമാണ്. ബേഡകം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സഹോദരങ്ങള്‍: ഹാഷിം, ബഷീര്‍, മുംതാസ്, സജ്‌ന. മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ ഇവിടെയെത്തിയിരുന്നു.

യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ ഹെല്‍മറ്റുമായി കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലയെന്ന് സംശയം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL