city-gold-ad-for-blogger
Aster MIMS 10/10/2023

Investigation | ചാക്കില്‍ കെട്ടി കക്കൂസ് കുഴിയില്‍ തള്ളിയത്, തനിച്ച് താമസിക്കുന്ന സമ്പന്നനായ ബോര്‍വെല്‍ ഏജന്റിനെ; കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസിന്റെ മിന്നല്‍ നീക്കം

കാസര്‍കോട്: (www.kasargodvartha.com) സീതാംഗോളിയില്‍ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി കക്കൂസ് കുഴിയില്‍ തള്ളിയത് സമ്പന്നനായ തനിച്ച് താമസിക്കുന്ന ബോര്‍വെല്‍ ഏജന്റിനെ.
   
Investigation | ചാക്കില്‍ കെട്ടി കക്കൂസ് കുഴിയില്‍ തള്ളിയത്, തനിച്ച് താമസിക്കുന്ന സമ്പന്നനായ ബോര്‍വെല്‍ ഏജന്റിനെ; കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസിന്റെ മിന്നല്‍ നീക്കം

അതിനിടെ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനും കൊലയാളികളെ പിടികൂടാനും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. തനിച്ച് താമസിക്കുന്ന സീതാംഗോളി ചൗക്കാട് പിരിപള്ളത്തെ തോമസ് ക്രാസ്റ്റ (63) ആണ് കൊല്ലപ്പെട്ടത്.

ആരെങ്കിലും പണം തട്ടിയെടുക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായി കൊലപാതകം നടത്തിയതാണോ എന്ന സംശയത്തിലാണ് പൊലീസ് പ്രാഥമികമായി എത്തിച്ചേര്‍ന്നിട്ടുള്ളത്.

ALSO READ:

സംഘം വീട്ടില്‍ എത്തി കൊലനടത്തിയ ശേഷം മൃതദേഹം കൊണ്ടുപോയി തള്ളിയതോ അതല്ലെങ്കില്‍ തോമസ് ക്രാസ്റ്റയെ വിളിച്ചു വരുത്തിയ സംഘം മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വെച്ച് കൊലപ്പെടുത്തിയതാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

ഇയാളുടെ വീട് അടച്ചിട്ട നിലയിലാണുള്ളത്. മൊബൈല്‍ ഫോണും സ്വിച് ഓഫ് ആണ്. ബോര്‍വെല്‍ ഏജന്റായും മറ്റു സാമ്പത്തിക ഇടപാടുകളും നടത്തുന്ന ഇയാള്‍ നാട്ടിലെ വലിയ ധനാഢ്യനായാണ് അറിയപ്പെടുന്നത്.

സ്വന്തമായി രണ്ടു വീടുകളും രണ്ട് അപാര്‍ട്‌മെന്റുകളും ഇദ്ദേഹത്തിനുണ്ട്.
       
Investigation | ചാക്കില്‍ കെട്ടി കക്കൂസ് കുഴിയില്‍ തള്ളിയത്, തനിച്ച് താമസിക്കുന്ന സമ്പന്നനായ ബോര്‍വെല്‍ ഏജന്റിനെ; കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസിന്റെ മിന്നല്‍ നീക്കം

പൈവളികെ കയ്യാര്‍ സ്വദേശിയായ ഭാര്യ 25 വര്‍ഷമായി വിവാഹ ബന്ധം വേര്‍പെടുത്തി സ്വന്തം വീട്ടിലാണ് താമസം. രണ്ടു പെണ്‍മക്കളും അമ്മയുടെ കൂടെയായിരുന്നു. എന്നാല്‍ പെണ്മക്കള്‍ അച്ഛനെ കാണാന്‍ വരാറുണ്ടായിരുന്നുവെന്നും വിവാഹം നടത്തി കൊടുക്കാന്‍ സഹായിച്ചിരുന്നു എന്നും പറയുന്നുണ്ട്.

ബന്ധുക്കള്‍ ഉണ്ടെങ്കിലും അവരെല്ലാം ഇയാള്‍ താമസിക്കുന്ന വീടിനും ഏറെ അകലെയാണ് താമസം. തമിഴ്‌നാട് സ്വദേശികളായ കൂലി തൊഴിലാളികള്‍ താമസിക്കുന്ന അയല്‍വാസിയുടെ, നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ കക്കൂസ് കുഴിയിലാണ് മൃതദേഹം ചാക്കില്‍ കെട്ടി കൊണ്ടുപോയി തള്ളിയത്.

സ്വന്തം വീട്ടില്‍ നിന്നും 25 മീറ്റര്‍ മാത്രം ദൂരത്തിലാണ് ഈ സ്ഥലം. ബന്ധുവായ ബാസിത് ക്രാസ്റ്റയുടെ പരാതിയില്‍ ബദിയടുക്ക പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

മൃതദേഹത്തിന് പൊലീസ് കാവല്‍ എര്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ വീരലടയാള വിദഗ്ധര്‍, പൊലീസ് നായ, ഫോറന്‍സിക് ഉദ്യാഗസ്ഥര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചാക്ക് തുറന്ന് ഇന്‍ക്വസ്റ്റ് നടത്തുമെന്ന് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords:  Investigation, Malayalam News, Kerala News, Kasaragod News, Crime, Murder Case, Murder Case Police investigation goes on.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL