city-gold-ad-for-blogger

പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി

അഡൂര്‍: (www.kasargodvartha.com 21/07/2015) പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയാടി ഗോളിത്തടുക്കയില്‍ വെച്ചാണ് കുമ്പള പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ് ഐയും മുള്ളേരിയ സ്വദേശിയുമായ നാരായണ നായ്ക്കിന്റെ (52) മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെ കണ്ടെത്തിയത്.

മൂന്നുദിവസമായി എസ് ഐയെ കണ്ടെത്തുന്നതിനായി പോലീസും ഫയര്‍ഫോഴ്‌സും കണ്ണൂരില്‍ നിന്നുമെത്തിയ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ എസ് ഐ സഞ്ചരിച്ച ബൈക്ക് അപകടം നടന്ന പള്ളങ്കോട് പള്ളത്തൂര്‍ പാലത്തിനു 10 മീറ്റര്‍ അകലെ വെച്ച് കണ്ടെത്തിയിരുന്നു. കാസര്‍കോട് ജില്ലാ പോലീസ് ചീഫ് എ ശ്രീനിവാസന്റേയും ഡി വൈ എസ് പി ടി പി രഞ്ജിത്ത് ആദൂര്‍ സി ഐ എ സതീഷ്‌കുമാര്‍, എസ് ഐ ദയാനന്ദ എന്നിവരുടെ നേതൃത്വത്തില്‍ ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു.

പെരുന്നാള്‍ദിനമായ ശനിയാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് ദേലംപാടിയിലെ തറവാട്ടുവീട്ടില്‍ നിന്നും മടങ്ങും വഴി പള്ളത്തൂര്‍ പാലത്തില്‍ നിന്നും ഒഴുക്കില്‍പെട്ട് നാരായണ നായ്ക്കിനെ കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് മലവെള്ളം പാലം കവിഞ്ഞൊഴുകിയിരുന്നു. ബൈക്കിനു പിറകില്‍ തേങ്ങ നിറച്ച ചാക്കും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൈവരിയില്ലാത്ത പാലത്തിലൂടെയുള്ള ബൈക്ക് യാത്ര അപകടത്തിന് കാരണമാകുമായിരുന്നു.
പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി

പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി
പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി
പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി
പുഴയില്‍ കാണാതായ എസ് ഐയുടെ മൃതദേഹം കണ്ടെത്തി


കാണാതായ പോലീസ് ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ആറു പേരടങ്ങുന്ന മുങ്ങല്‍ വിദഗ്ദ്ധരെത്തി

ദുരന്തങ്ങള്‍ വേട്ടയാടുന്നു; കുമ്പള പോലീസ് സ്‌റ്റേഷന്‍ ശോകമൂകം

പുഴയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം; അഡീ. എസ്.ഐക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി

ബൈക്ക് പുഴയിലേക്ക് മറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥനെ കാണാതായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia