city-gold-ad-for-blogger

പുഴയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം; അഡീ. എസ്.ഐക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി

കാസര്‍കോട്: (www.kasargodvartha.com 19/07/2015) അഡൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ അഡീ. എസ്.ഐയെ കണ്ടത്തുന്നതിന് വേണ്ടി അഗ്നിശമനസേനയും പോലീസും നടത്തിവരികയായിരുന്ന തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇടതടവില്ലാത്ത മഴ കാരണം രക്ഷാപ്രവര്‍ത്തനം തടസ്സപ്പെട്ടതോടെയാണ് തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്.കുമ്പള പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ മുള്ളേരിയ മുണ്ടോള്‍ ക്ഷേത്രത്തിന് സമീപത്തെ നാരായണനായക് (52) ആണ് ശനിയാഴ്ച പെരുന്നാള്‍ ദിനത്തില്‍ ഒഴുക്കില്‍പ്പെട്ടത്. അഡൂര്‍ നൂജിബെട്ടുവിലെ തറവാട്ട് വീട്ടില്‍ ബൈക്കില്‍ പോവുകയായിരുന്നു നാരായണനായക്. മറ്റൊരാളും ബൈക്കിലുണ്ടായിരുന്നു.

ബൈക്കിന്റെ പിറകിലിരുന്ന ആള്‍ പിന്നീട് പുഴയുടെ മറുകരയില്‍ ഇറങ്ങുകയും ചെയ്തു. നാരായണനായക് കൈവരിയില്ലാത്ത പാലത്തിലൂടെ ബൈക്കില്‍ പോകുമ്പോള്‍ തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു.രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് പുഴ കവിഞ്ഞ് വെള്ളം പാലത്തിലൂടെ് ഒഴുകുന്നുണ്ടായിരുന്നു.അതിശക്തമായ കുത്തൊഴുക്കാണ് പുഴയിലുള്ളത്.വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഉടന്‍ തിരച്ചിലാരംഭിച്ചെങ്കിലും കുത്തൊഴുക്കായതിനാല്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുന്ന സ്ഥിതിയിലാണുള്ളത്. ഒഴുക്കില്‍പ്പെട്ട് കാണാതായ പോലീസ് ഉദ്യോഗസ്ഥന്റെ ജീവന് വേണ്ടി നാട് ഒന്നടങ്കം പ്രാര്‍ത്ഥനയിലാണ്. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലുംഏറെ പ്രശംസ പിടിച്ചുപറ്റിയ പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയാണ് നാരായണനായക്. അദ്ദേഹത്തിന്റെ കുടുംബവും ഒന്നും സംഭവിക്കരുതേയെന്ന മനമുരുകിയുള്ള പ്രാര്‍ത്ഥനയോടെ കണ്ണീരോടെ കാത്തിരിക്കുകയാണ്.
പുഴയിലെ കുത്തൊഴുക്ക് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം; അഡീ. എസ്.ഐക്ക് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ത്തി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia