city-gold-ad-for-blogger

Onam celebration | ഓണാഘോഷം കെങ്കേമമാക്കി മെര്‍ചന്റ്‌സ് യൂത് വിങ്; കാണികളെ ആവേശം കൊള്ളിച്ച് വടംവലി മത്സരം

കാസര്‍കോട്: (www.kasargodvartha.com) ജനഹൃദയങ്ങളില്‍ ആവേശവും മാനവികതയുടെ പ്രകാശം പകര്‍ത്തിയും ഓണാഘോഷം കെങ്കേമമാക്കി മെര്‍ചന്റ്‌സ് യൂത് വിങ്. 'ഓണോത്സവം 2022' ന്റെ ഭാഗമായി നടന്ന 16 ടീമുകള്‍ പങ്കെടുത്ത വടംവലി മത്സരം മത്സരാര്‍ഥികളെയും കാണികളെയും ഒരുപോലെ ഹരം കൊള്ളിച്ചു. അവസാനം വരെ ആവേശം നീണ്ട മത്സരത്തില്‍ ഫ്രീയോണ്‍ കാസര്‍കോട് ചാംപ്യന്മാരും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് സിറ്റി കൂള്‍ ഇലക്ട്രോണിക്‌സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് 10,000 രൂപയും യൂത് വിംഗ് ട്രോഫിയും റണേഴ്സിന് 7000 രൂപയും ട്രോഫിയുമാണ് സമ്മാനമായി ലഭിച്ചത്.
           
Onam celebration | ഓണാഘോഷം കെങ്കേമമാക്കി മെര്‍ചന്റ്‌സ് യൂത് വിങ്; കാണികളെ ആവേശം കൊള്ളിച്ച് വടംവലി മത്സരം

സെലിബ്രിറ്റി മത്സരത്തില്‍ വനിതാ വിങ് പ്രസിഡന്റ് ഉമയുടെ നേതൃത്വത്തിലുള്ള ടീം ജേതാക്കളായി. സെക്രടറി ഭീമ ഷെറ്റിയുടെ നേതൃത്വത്തിലുള്ള ടീമാണ് രണ്ടാമതെത്തിയത്. മറ്റൊരു സെലിബ്രിറ്റി മത്സരത്തില്‍ മെര്‍ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടിഎ ഇല്യാസിന്റെ നേതൃത്ത്വത്തിലുള്ള ടീം ചാംപ്യന്മാരും മുനിസിപല്‍ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ ആസിഫ് സഹീറിന്റെ നേതൃത്വത്തിലുള്ള നേതൃത്വത്തിലുള്ള ടീം റണേഴ്സുമായി.
              
Onam celebration | ഓണാഘോഷം കെങ്കേമമാക്കി മെര്‍ചന്റ്‌സ് യൂത് വിങ്; കാണികളെ ആവേശം കൊള്ളിച്ച് വടംവലി മത്സരം

മെര്‍ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന, ജില്ലാ, യൂനിറ്റ് ഭാരവാഹികളും യൂത് വിംഗ് പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. കാസര്‍കോട് മെര്‍ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടിഎ ഇല്യാസ് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത് വിംഗ് പ്രസിഡന്റ് നിസാര്‍ സിറ്റി കൂള്‍ ജേതാക്കള്‍ക്കും, സെക്രടറി വേണുഗോപാലന്‍ റണേഴ്സിനും ട്രോഫികള്‍ സമ്മാനിച്ചു. സെലിബ്രിറ്റി മത്സരത്തിലെ ജേതാക്കള്‍ക്ക് യൂത് വിങ് രക്ഷാധികാരി മുനീര്‍ എംഎം, റണേഴ്സിന് യൂത് വിങ് ട്രഷറര്‍ ശമീം ചോക്ലേറ്റ് എന്നിവര്‍ ട്രോഫികള്‍ കൈമാറി.

You Might Also Like:

Keywords: News, Kerala, Kasaragod, Onam, Celebration, Festival, Merchant, Programme, Merchants Youth Wing, Merchants Youth Wing celebrated Onam.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia