Found Dead | പ്ലസ് ടു വിദ്യാര്‍ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍
Sep 12, 2022, 12:07 IST
കോഴിക്കോട്: (www.kasargodvatha.com) 17കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി ഗവ. ഹയര്‍സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിനി ഖദീജ റെഹ്ശ (17) ആണ് മരിച്ചത്. അത്തോളി പറമ്പത്ത് ബശീറിന്റെ മകളാണ്.
തിങ്കളാഴ്ച പുലര്‍ചെ 2.30 മണിയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചതായി കണ്ടത്. ഞായറാഴ്ച രാത്രി 11 മണിയോടെ മരണം സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords; Kozhikode, News, Kerala, Top-Headlines, Student, Death, Medical College, Kozhikode: Plus Two student found dead inside house.







