Accidental Death | കണ്ണൂരില്‍ മിനിലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ മരിച്ചു
Aug 20, 2023, 07:36 IST
കണ്ണൂര്‍: (www.kasargodvartha.com) ദേശീയപാതയില്‍ തളാപ്പില്‍ മിനി ലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ മരിച്ചു. ഞായറാഴ്ച (20.08.2023) പുലര്‍ചെ ഒരുമണിയോടെ എ കെ ജി ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. മൊഗ്രാല്‍പുത്തൂര്‍ ചൗക്കി ബദർ നഗറിലെ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവരാണ് മരിച്ചത്.
കണ്ണൂരില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈകും മംഗ്‌ളൂറില്‍നിന്ന് ആയിക്കരയിലേക്ക് പോവുകയായിരുന്ന മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക് പൂര്‍ണ്ണമായും തകര്‍ന്നു.
ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞെത്തിയ കണ്ണൂര്‍ ടൗണ്‍ പൊലീസും പ്രദേശവാസികളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മീന്‍ ലോറിയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെനേരം തടസ്സപ്പെട്ട വാഹനഗതാഗതം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി പുനഃസ്ഥാപിച്ചു.
ALSO READ:
Keywords: News, Kerala, Kerala-News, Top-Headlines, Kannur-News, Accident-News, Kannur, Kasaragod Natives, Died, Road Accident, Accidental Death, Kannur: Kasaragod natives died in road accident.









