Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | 2 യുവാക്കളുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടത്തിന്റെ ഞെട്ടലിൽ ചൗക്കി ബദർ നഗർ; മൃതദേഹങ്ങൾ ഉച്ചയോടെ കണ്ണൂരിൽ നിന്ന് വീട്ടിലെത്തിക്കും

കണ്ണൂര്‍ തളാപ്പില്‍ വെച്ചായിരുന്നു ദുരന്തം, Accident, Obituary, Died, Chowki, കാസറഗോഡ് വാർത്തകൾ, Kannur
ചൗക്കി: (www.kasargodvartha.com) രണ്ടു യുവാക്കളുടെ ജീവൻ നഷ്ടപ്പെടുത്തിയ അപകടത്തിന്റെ ഞെട്ടലിലാണ് ചൗക്കി ബദർ നഗർ. ഞായറാഴ്ച പുലര്‍ചെ ഒരു മണിയോടു കൂടിയാണ് കണ്ണൂര്‍ തളാപ്പില്‍ എകെജി ആശുപത്രിക്ക് സമീപം മിനിലോറിയും ബൈകും കൂട്ടിയിടിച്ച് ചൗക്കി ബദർ നഗറിലെ മനാഫ് (24), സുഹൃത്ത് ലത്വീഫ് (23) എന്നിവർ മരിച്ചത്. ബൈകില്‍ നിന്ന് തെറിച്ചു വീണ ഇരുവരും തത്ക്ഷണം ദാരുണമായി മരണപ്പെടുകയായിരുന്നു.
        
Accident, Kannur, Youth, Obituary, Died, Chowki, Badar Nagar, Police, Custody, Sadness on tragic road accident in Kannur.

കാസർകോട് - തളങ്കര റൂടിൽ ഓടുന്ന റാഹി ബസിലെ കൻഡക്ടറായ മനാഫ് ഒരാഴ്ച അവധി എടുത്തിരുന്നു. സുഹൃത്ത് ലത്വീഫിനൊപ്പം കണ്ണൂരിൽ പോയി മടങ്ങുന്നതിനിടയിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക് മംഗ്ളൂറിൽ നിന്ന് ആയിക്കരയിലേക്ക് മീനുമായെത്തിയ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡയിലെടുത്തിട്ടുണ്ട്. നാല് സുഹൃത്തുക്കളാണ് കണ്ണൂരിലേക്ക് പോയിരുന്നത്. മറ്റ് രണ്ട് പേർ നേരത്തെ മടങ്ങിയിരുന്നു.
        
Accident, Kannur, Youth, Obituary, Died, Chowki, Badar Nagar, Police, Custody, Sadness on tragic road accident in Kannur.

ചൗക്കി ബദർ നഗറിലെ മുഹമ്മദ് - സഫിയ ദമ്പതികളുടെ മകനാണ് മനാഫ്. സഹോരങ്ങൾ: മശ്ഹൂദ്, മുനീർ ഹാശിമി. ബദർ നഗറിലെ റഫീഖ് - ജമീല ദമ്പതികളുടെ മകനാണ് ലത്വീഫ്. വീടിന്റെ പണി നടക്കുന്നതിനാൽ ലത്വീഫിന്റെ കുടുംബം ഇപ്പോൾ ബെദ്രഡുക്കയിലാണ് താമസം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർടം നടപടികൾക്ക് ശേഷം ഉച്ചയ്ക്ക് 3.30 മണിയോടെ ഇരുവരുടെയും വീടുകളിൽ എത്തിക്കും. തുടർന്ന് ബദർ ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

ALSO READ:
കണ്ണൂരില്‍ മിനിലോറിയും ബൈകും കൂട്ടിയിടിച്ച് കാസര്‍കോട് സ്വദേശികളായ 2 യുവാക്കള്‍ മരിച്ചു

Keywords: Accident, Kannur, Youth, Obituary, Died, Chowki, Badar Nagar, Police, Custody, Sadness on tragic road accident in Kannur.

Post a Comment