Office Time | നഗരസഭ പരിധിയിലെ സര്‍കാര്‍ ഓഫീസ് സമയം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ; ഉത്തരവിറക്കി
Nov 1, 2022, 07:08 IST
തിരുവനന്തപുരം: (www.kasargodvartha.com) സംസ്ഥാനത്തെ എല്ലാ നഗരസഭ പരിധിയിലെയും സര്‍കാര്‍ ഓഫീസുകളുടെ പ്രവൃത്തിസമയം രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെയായിരിക്കും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കി ഉത്തരവിറക്കിയത്.
സെക്രടേറിയറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് നഗരപരിധിയിലുള്ള സര്‍കാര്‍ ഓഫീസുകളിലും പ്രവൃത്തി സമയം 10.15 മുതല്‍ 5.15 വരെ ആയിരിക്കുമെന്നു വ്യക്തമാക്കി നേരത്തേ ഉത്തരവിറക്കിയിരുന്നു. ഇതാണ് എല്ലാ നഗരസഭാ പരിധിയിലുമുള്ള ഓഫീസുകള്‍ക്ക് ബാധകമാക്കിയത്. ഭാവിയില്‍ ഏതെങ്കിലും തദ്ദേശ സ്ഥാപനം നഗരസഭയാക്കി മാറ്റിയാല്‍ ആ പ്രദേശത്തെ സര്‍കാര്‍ ഓഫീസുകള്‍ക്കും ഈ സമയം ബാധകമായിരിക്കുമെന്നും സര്കുലറില് വ്യക്തമാക്കുന്നു.
You Might Also Like:
ഖത്വറില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു
Keywords: Thiruvananthapuram, News, Kerala, Top-Headlines, Government, Job, Office, Time, Government office time in municipal limits from 10.15 am to 5.15 pm.