ദോഹ: (www.kasargodvartha.com) ഖത്വറില്‍ 2022 നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പ്രീമിയം പെട്രോളിന് കഴിഞ്ഞ മാസത്തേക്കാള്‍ വില ഉയരും. ഒരു ലിറ്ററിന് രണ്ട് റിയാലായിരിക്കും നവംബറിലെ വില. നിലവില്‍ ഇത് 1.95 ആണ്.
സൂപര്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ മാറ്റമില്ല. സൂപര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും ഒക്ടോബര്‍ മാസത്തെ വില തന്നെ തുടരും. ലിറ്ററിന് 2.10 റിയാലാണ് സൂപര്‍ ഗ്രേഡ് പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 2.05 റിയാലാണ് ഒക്ടോബറിലെ വില. ഇതേ വില തന്നെ നവംബറിലും തുടരും.
Keywords: News, Gulf, World, Top-Headlines, Qatar, Doha, Business, Price, QatarEnergy announces fuel prices for November 2022.