city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാടിന്റെ പ്രാര്‍ത്ഥനകള്‍ സഫലമാകുന്നു; കുഞ്ഞു ലൈബ ജീവിതത്തിലേക്ക് തിരിച്ചുവന്നു, കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചവര്‍ക്കും വഴിയൊരുക്കിയവര്‍ക്കും അഭിമാനിക്കാം

കാസര്‍കോട്: (www.kasargodvartha.com 21.11.2017) കുഞ്ഞിന്റെ ജീവനുമായി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചീറിപ്പാഞ്ഞ തമീമിനും ഒപ്പമുണ്ടായിരുന്ന ദേളി ഷിഫാ സഅദിയ ആശുപത്രിയിലെ ഐസിയു നഴ്സ് ജിന്റോയ്ക്കും പൈലറ്റായി പോയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും വഴിയൊരുക്കാന്‍ പ്രയത്‌നിച്ച സുമനസുകള്‍ക്കും ചൈല്‍ഡ് പ്രൊടക്ട് ടീമിനും അഭിമാനിക്കാം. കുഞ്ഞുലൈബ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. ബദിയടുക്ക സ്വദേശികളായ സിറാജ് - ആഇശ ദമ്പതികളുടെ മകളായ ഫാത്വിമ ലൈബ സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അണുബാധയൊഴിവാക്കാനായി കുട്ടിയെ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലെ നിരീക്ഷണത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഹൃദയ തകരാര്‍ മൂലം ഗുരുതരവാസ്ഥയിലായ കുഞ്ഞിനെ വ്യാഴാഴ്ചയാണ് പരിയാരത്തു നിന്നും തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് 500 കിലോമീറ്ററുകള്‍ താണ്ടി വെറും 6.50 മണിക്കൂറുകള്‍ കൊണ്ട് കാസര്‍കോട് സ്വദേശിയായ തമീം എത്തിച്ചത്.

ആംബുലന്‍സ് ഡ്രൈവറും പോലീസും നാട്ടുകാരും ഒരു രാത്രി കുഞ്ഞിന്റെ ജീവനുവേണ്ടി ഉറക്കമിളച്ചിരുന്നത് വിഫലമായില്ല. 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമായതിനാല്‍ മാതാവിനെ മാത്രമെ ഇപ്പോള്‍ ഐസിയുവില്‍ കയറി കുഞ്ഞിനെ കാണാന്‍ അനുവദിച്ചിട്ടുള്ളു. തുടര്‍ചികിത്സക്കുള്ള എല്ലാ സഹായവും സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

നാടിന്റെ പ്രാര്‍ത്ഥനകള്‍ സഫലമാകുന്നു; കുഞ്ഞു ലൈബ ജീവിതത്തിലേക്ക് തിരിച്ചുവന്നു, കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചവര്‍ക്കും വഴിയൊരുക്കിയവര്‍ക്കും അഭിമാനിക്കാം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Ambulance, hospital, Fatima Laiba feeling well

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia