city-gold-ad-for-blogger
Aster MIMS 10/10/2023

പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട്ടെ തമീമിന് കേരള ജനതയുടെ അഭിനന്ദനപ്രവാഹം, 514 കിലോമീറ്ററുകള്‍ താണ്ടിയത് വെറും ഏഴു മണിക്കൂറിനുള്ളില്‍, വഴിയൊരുക്കിയ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കും പോലീസിനും കൈയ്യടി

കാസര്‍കോട്: (www.kasargodvartha.com 16.11.2017) പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് 514 കിലോമീറ്ററുകള്‍ വെറും ഏഴു മണിക്കൂറിനുള്ളില്‍ താണ്ടിയ ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട് സ്വദേശി തമീമിന് കേരള ജനതയുടെ അഭിനന്ദപ്രവാഹം. 14 മണിക്കൂറുകള്‍ എടുക്കേണ്ടിയിരുന്നിടത്താണ് വെറും ഏഴു മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ണൂരിലെ ആശുപത്രിയില്‍ നിന്നും കുഞ്ഞിനെ തമീം ആംബുലന്‍സില്‍ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത്.

കാസര്‍കോട് ബദിയടുക്ക സ്വദേശികളായ സിറാജ്- ആഇശ ദമ്പതികളുടെ 31 ദിവസം പ്രായമുള്ള കുഞ്ഞ് ഫാത്വിമ ലൈബ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞുവന്നിരുന്നത്. ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായമില്ലാതെ കുഞ്ഞിന് ശ്വസിക്കാനാവില്ലായിരുന്നു. കുഞ്ഞിന്റെ സ്ഥിതി കൂടുതല്‍ വഷളായതോടെ തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട്ടെ തമീമിന് കേരള ജനതയുടെ അഭിനന്ദനപ്രവാഹം, 514 കിലോമീറ്ററുകള്‍ താണ്ടിയത് വെറും ഏഴു മണിക്കൂറിനുള്ളില്‍, വഴിയൊരുക്കിയ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കും പോലീസിനും കൈയ്യടി

ഇതോടെ കണ്ണൂരിലെ 108 ആംബുലന്‍സ് അധികൃതരെ വിളിക്കുകയും കാര്യം ധരിപ്പിക്കുകയും ചെയ്തു. ആംബുലന്‍സ് അധികൃതര്‍ കുട്ടിയെ തിരുവനന്തപുരത്തെത്തിക്കുന്ന ദൗത്യം ഏറ്റെടുക്കുകയും കണ്ണൂര്‍ ടു എസ് സി ടി എന്ന പേരില്‍ മിഷന്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കുഞ്ഞുമായി ആംബുലന്‍സ് അല്‍പം മുമ്പ് തിരിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ പോലീസ് വാഹനവും ആംബുലന്‍സിന് അകമ്പടി വരുന്നുണ്ടെന്നും ദയവായി ആംബുലന്‍സ് കടന്നു പോകാന്‍ വേണ്ട സഹായങ്ങള്‍ എല്ലാവരും ചെയ്തു നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ പോസ്റ്റ് ഷെയര്‍ ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയ കുട്ടിയെ കൊണ്ടുപോകുന്ന ദൗത്യത്തില്‍ സ്വയം പങ്കാളികളാവുകയും വഴിയൊരുക്കാന്‍ എല്ലാ ജില്ലകളിലും സംഘടനകള്‍ രംഗത്ത് വരികയുമായിരുന്നു.

ട്രാഫിക് തടസം ഒഴിവാക്കാന്‍ പോലീസും രംഗത്തിറങ്ങിയതോടെ ആംബുലന്‍സിന് കടന്നുപോകാന്‍ വഴി എളുപ്പമായി. ഒരു മിനുട്ടില്‍ തുടര്‍ച്ചയായി നാലു ലിറ്റര്‍ ഓക്‌സിജന്‍ കുഞ്ഞിന് ആവശ്യമായിരുന്നു. ഐസിയു ആംബുലന്‍സായ സിഎംസിസി ആംബുലന്‍സിലാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് കെയര്‍ നല്‍കാനായി കാസര്‍കോട് ഷിഫാ സഅദിയ്യ ആശുപത്രിയിലെ ഐസിയു നേഴ്‌സ് റിന്റോയെ പ്രത്യേകം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.

യാതൊരു തടസവുമില്ലാതെ ആംബുലന്‍സിന് വഴിയൊരുക്കിക്കൊടുത്ത സോഷ്യല്‍ മീഡിയ കൂട്ടായ്മകളുടെയും കേരളാ പോലീസിന്റെയും ആംബുലന്‍സ് ഡ്രൈവേഴ്‌സ് സംഘടനയായ കെഎഡിടിഎ പ്രവര്‍ത്തകരുടെയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെയും ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം നെഞ്ചിടിപ്പോടെ ഏറ്റെടുക്കുകയും ഒരു രാവ് മുഴുവന്‍ ഉണര്‍ന്നിരുന്ന കേരള ജനത ഇതിന് സാക്ഷികളാവുകയും ചെയ്തത് അഭിമാന നിമിഷങ്ങളായിരുന്നു.

ഇത്രയും വേഗത്തില്‍ തിരുവനന്തപുരത്ത് എത്താന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും ആംബുലന്‍സ് 100 km/h സ്പീഡില്‍ കുറഞ്ഞിട്ടില്ലെന്നും തമീം പറഞ്ഞു. തിരുവനന്തപുരത്തെ ആശുപത്രിയില്‍ അഡ്മിറ്റായ പിഞ്ചുകുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരട്ടേയെന്ന പ്രാര്‍ത്ഥനയിലാണ് കേരളമിപ്പോള്‍. 
പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട്ടെ തമീമിന് കേരള ജനതയുടെ അഭിനന്ദനപ്രവാഹം, 514 കിലോമീറ്ററുകള്‍ താണ്ടിയത് വെറും ഏഴു മണിക്കൂറിനുള്ളില്‍, വഴിയൊരുക്കിയ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കും പോലീസിനും കൈയ്യടി

പിഞ്ചുകുഞ്ഞിന്റെ ജീവനുവേണ്ടി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചീറിപ്പാഞ്ഞ ആംബുലന്‍സ് ഡ്രൈവര്‍ കാസര്‍കോട്ടെ തമീമിന് കേരള ജനതയുടെ അഭിനന്ദനപ്രവാഹം, 514 കിലോമീറ്ററുകള്‍ താണ്ടിയത് വെറും ഏഴു മണിക്കൂറിനുള്ളില്‍, വഴിയൊരുക്കിയ സോഷ്യല്‍ മീഡിയ കൂട്ടായ്മകള്‍ക്കും പോലീസിനും കൈയ്യടി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Social-Media, Kannur, hospital, Thiruvananthapuram, Congratulations for Ambulance Driver Tamim Kasaragod

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL