Arrested | 'അനസ്തേഷ്യ നല്‍കുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങി'; ഡോക്ടറെ കയ്യോടെ പൊക്കി വിജിലന്‍സ് സംഘം
Oct 3, 2023, 21:32 IST
കാസര്‍കോട്: (KasargodVartha) ശസ്ത്രക്രിയയ്ക്ക് അനസ്തേഷ്യ നല്‍കുന്നതിനായി 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടറെ കയ്യോടെ പൊക്കി വിജിലന്‍സ് സംഘം. കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ അനസ്തേഷ്യ വിദഗ്ധന്‍ ഡോക്ടര്‍ വെങ്കിട ഗിരിയെ ആണ് വിജിലന്‍സ് സംഘം അറസ്റ്റുചെയ്തത്.
കാസര്‍കോട് മധൂര്‍ പട്ളയിലെ എ മുഹമ്മദ് കുഞ്ഞിയുടെ മകന്‍ അബ്ബാസ് പിഎം ആണ് ഇതുസംബന്ധിച്ച് വിജിലന്‍സിന് പരാതി നല്‍കിയത്. ഹര്‍ണിയ അസുഖത്തിന് ചികിത്സയ്ക്കായി ഇദ്ദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ ഡോ അഭിജിത്തിനെ ഇക്കഴിഞ്ഞ ജൂലൈ 21 ന് കണ്ടിരുന്നു. പരിശോധയില്‍ ഓപറേഷന്‍ ആവശ്യമാണെന്ന് നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് ഓപറഷന് തിയതി ലഭിക്കുന്നതിന് അനസ്തേഷ്യ വിഭാഗം ഡോക്ടര്‍ വെങ്കിട ഗിരിയെ കാണാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ALSO READ:

'വാഹനാപകടത്തില്‍ പരുക്ക്, ഓപറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചിട്ടും അനസ്തേഷ്യ നല്‍കാന്‍ വിസമ്മതിച്ചു'; കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്
ഇതനുസരിച്ച് ജൂലൈ 26 ന് വെങ്കിട ഗിരി ഡോക്ടറെ കണ്ടപ്പോള്‍ ഡിസംബര്‍ മാസത്തിലാണ് ഓപറേഷന് തീയതി നല്‍കിയത്. തുടര്‍ന്ന് പെട്ടെന്ന് ഓപറേഷന്‍ നടത്താന്‍ 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും തുടര്‍ന്ന് അബ്ബാസ് പരാതിയുമായി വിജിലന്‍സിനെ സമീപിക്കുകയുമായിരുന്നു.
വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം ഡോക്ടറെ കണ്ട് പണം കൈമാറുന്നതിനിടെ ഉദ്യോഗസ്ഥ സംഘം കയ്യോടെ പിടികൂടുകയായിരുന്നു. വിജിലന്‍സ് സംഘത്തില്‍ വിജിലന്‍സ് ഇന്‍സ്പെക്ടര്‍ കെ സുനുമോന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ കെ രാധാകൃഷ്ണന്‍, വിഎം മധുസൂദനന്‍, പിവി സതീശന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ വിടി സുഭാഷ് ചന്ദ്രന്‍, പ്രിയ കെ നായര്‍, കെവി ശ്രീനിവാസന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പികെ രഞ്ജിത് കുമാര്‍, വി രാജീവന്‍, പ്രദീപ്, കെബി ബിജു, ഷീബ, പ്രമോദ് കുമാര്‍, പ്രദീപ് കുമാര്‍, അസി. ഡിസ്ട്രിക് പ്ലാനിംഗ് ഓഫിസര്‍ റിജു മാത്യു, ഡയറി ഡവലപ്മെന്റ് സീനിയര്‍ സൂപ്രണ്ട് ബി സുരേഷ് കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
നേരത്തെ വാഹനാപകടത്തില്‍ പരുക്കേറ്റ മകനെ ഓപറേഷന്‍ തിയേറ്ററില്‍ പ്രവേശിപ്പിച്ചിട്ടും അനസ്തേഷ്യ നല്‍കാന്‍ വിസമ്മതിച്ചെന്ന പരാതിയില്‍ ഡോക്ടര്‍ വെങ്കിട ഗിരിക്കെതിരെ ഒരുമാസത്തിനകം അച്ചടക്ക നടപടി എടുക്കാന്‍ മനുഷ്യാവകാശ കമിഷന്‍ ഉത്തരവിട്ട സംഭവവും ഉണ്ടായിരുന്നു. ജൂൺ 22 നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല.
2019 ല്‍ ഒരു രോഗിയോട് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു
വന്നതിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഷന്‍ അടക്കമുള്ള വകുപ്പുതല നടപടികള്‍ക്കും വിധേയനായിട്ടുണ്ട്.
Keywords: Doctor arrested for allegedly demanding bribe for surgery, Kasaragod, News, Doctor, Arrested, Bribe, Vigilance, Complaint, Treatment, Kerala News. < !- START disable copy paste -->