അനസ്‌തേഷ്യ നല്‍കാത്തത് കാരണം സ്വകാര്യ ആശുപത്രിയില്‍ നിന്നും ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി ശാസിബിന്റെ മാതാവ് ഫാത്വിമത് സാജിദ നല്‍കിയ പരാതിയില്‍ പറയുന്നു. ശസ്ത്രക്രിയ നടത്തേണ്ട ഡോ. അഹ്മദ് സാഹിര്‍ അനസ്‌തേഷ്യ നല്‍കാന്‍ ഡോ. വെങ്കിടഗിരിയോട് അഭ്യര്‍ഥിച്ചിട്ടും അദ്ദേഹം അതിന് തയ്യാറായില്ലെന്ന് താലൂക് ആശുപത്രി സൂപ്രണ്ട് കമീഷനില്‍ സമര്‍പിച്ച വിശദീകരണത്തില്‍ പറയുന്നു.
അഴിമതി ആരോപണത്തെ തുടര്‍ന്ന് 2019 ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഡോ. വെങ്കിടഗിരി സസ്‌പെന്‍ഷനിലായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. ഡോ. അഹ്മദ് സാഹിറും ഡോ. വെങ്കിടഗിരിയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ റിപോര്‍ട് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തേണ്ടിവരുമെന്നും അതുവരെ ഡോക്ടറെ സ്ഥലം മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ടിന്റെ റിപോര്‍ടിലുണ്ട്.
Keywords: General Hospital Kasaragod, Hospital Superintendent, Human Rights Commission, Kerala News, Kasaragod News, Kasaragod General Hospital News, Human Rights Commission orders to take disciplinary action against doctor of Kasaragod General Hospital.
< !- START disable copy paste -->