ജനറല്‍ ആശുപത്രിയിലെ അഴിമതിയും കെടുകാര്യസ്ഥതയും അന്വേഷണ വിധേയമാക്കണം: ജില്ലാ ജനകീയ വികസന സമിതി
Aug 4, 2016, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 04/08/2016) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ദളിത് സ്ത്രീയോട് ശസ്ത്രക്രിയ നടത്തണമെങ്കില്‍ രണ്ടായിരം രൂപ കൈക്കൂലി തരണമെന്നാവശ്യപ്പെട്ട സംഭവം പുതുമയുള്ളതല്ലെന്നും, അനുസ്യൂതം നടന്നു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരുടെ അഴിമതിയുടെ ഒരു ഭാഗം മാത്രമാണെന്നും കഴിഞ്ഞ എത്രയോ വര്‍ഷമായി ഇത് നടന്നുകൊണ്ടിരിക്കുന്നുണ്ടെന്നും ഒരു ദളിത് സ്ത്രീയോട് ആവശ്യപ്പെട്ടത് കൊണ്ട് മാത്രമാണ് വാര്‍ത്താ പ്രാധാന്യം ലഭിച്ചതെന്നും വികസന സമിതി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഡോക്ടര്‍മാര്‍ മുതല്‍ അനസ്‌തേഷ്യ വിദഗ്ധന്‍ വരെ തന്റെ വിഹിതം ലഭ്യമായില്ലെങ്കില്‍ ശസ്ത്രക്രിയയോ, റൂമിലേക്ക് വരാന്‍ പോലും തയ്യാറാവാത്ത എത്രയോ സംഭവങ്ങള്‍ മുമ്പുണ്ടായിരുന്നുവെങ്കിലും ആരും പരാതി നല്‍കാന്‍ തയ്യാറാവുന്നില്ല എന്നതുകൊണ്ട് മാത്രം ഉദ്യോഗസ്ഥന്മാര്‍ രക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും യോഗം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ആശുപത്രിയിലെ ഡ്യൂട്ടി സമയത്തില്‍ കൃത്യത പാലിക്കാനോ സൂക്ഷ്മമായി നിരീക്ഷിക്കാനോ തയ്യാറാവാത്ത ഡോക്ടര്‍മാര്‍ വൈകുന്നേരം മുതല്‍ പാതിരാത്രി വരെ 250 രൂപ ഫീസ് വാങ്ങി സ്വകാര്യ ക്ലീനിക്കില്‍ പരിശോധനയ്ക്ക് വിധേയമാകുമ്പോള്‍ സ്വരത്തിലും, സംസാരത്തിനും മയമുണ്ടാകുന്നതും ശ്രദ്ധേയമാണെന്നും യോഗം കുറ്റപ്പെടുത്തി.
ആശുപത്രിയിലെ ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.

Related News:
ദളിത് യുവതിക്ക് ശസ്ത്രക്രിയ നിഷേധിച്ച സംഭവം: വെള്ളിയാഴ്ച ഉച്ചയ്ക്കുള്ളില്‍ നടപടി - ഡി എം ഒ
കൈക്കൂലി നല്‍കാത്തതിനാല്‍ യുവതിക്ക് ശസ്ത്രക്രിയ നടത്താതിരുന്ന സംഭവത്തില്‍ കലക്ടര്‍ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി
ജനറല്‍ ആശുപത്രിയിലെ കൊള്ളയടി: ശക്തമായ നടപടി സ്വീകരിക്കണം - എ അബ്ദുര്‍ റഹ് മാന്‍
പോരായ്മകള്‍ വേണ്ടുവോളം, ഉള്ള ചികിത്സയ്ക്ക് കൈക്കൂലിയും നല്‍കണം; ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിന് ആദിവാസി യുവതിയുടെ ശസ്ത്രക്രിയ തടഞ്ഞു

Keywords: Kasaragod, Kerala, General-hospital, Bribe, cash, Treatment, Govt.Hospital, Saraswathi, SC-ST, Doctor, General hospital bribe issue: action will be taken soon - DMO, District development committee against General Hospital issues.