city-gold-ad-for-blogger

പോരായ്മകള്‍ വേണ്ടുവോളം, ഉള്ള ചികിത്സയ്ക്ക് കൈക്കൂലിയും നല്‍കണം; ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിന് ആദിവാസി യുവതിയുടെ ശസ്ത്രക്രിയ തടഞ്ഞു

കാസര്‍കോട്: (www.kasargodvartha.com 03.08.2016) ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിയതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആദിവാസി യുവതിയുടെ ശസ്ത്രക്രിയ കൈക്കൂലി നല്‍കിയില്ലെന്ന കാരണത്താല്‍ മാറ്റിവെച്ചു. മധൂര്‍ ചേനക്കോട്ടെ ചെനിയുടെ ഭാര്യ സരസ്വതിക്കാണ്(26) ജനറല്‍ ആശുപത്രിയില്‍ ഇങ്ങനെയൊരു തിക്താനുഭവം നേരിടേണ്ടിവന്നത്.

ബുധനാഴ്ച രാവിലെ 10 മണിയോടെ സരസ്വതി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ പുലിക്കുന്നിലെ ക്ലീനിക്കിലെത്തി ഡോക്ടറെ കാണുകയും ഗര്‍ഭപാത്രം പുറത്തേക്ക് തള്ളിനില്‍ക്കുന്ന കാര്യം അറിയിക്കുകയും ചെയ്തു. ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടിവരുമെന്നും ഇപ്പോള്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് ആശുപത്രിയിലെത്തിയ സരസ്വതിയെ അഡ്മിറ്റ് ചെയ്തു. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണെന്ന് തെളിയിക്കുന്ന രേഖകള്‍ സരസ്വതിയുടെ കൈവശമുണ്ടായിരുന്നു.

സരസ്വതിയുടെ സഹോദരി ഇതിനിടെ പട്ടികവര്‍ഗ ഓഫീസിലേക്ക് പോയി ചികിത്സാസഹായം ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇതിനിടെ എത്തിയ ഡോക്ടര്‍ സരസ്വതിയോട് രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ പട്ടികവര്‍ഗ ഓഫീസില്‍ പോയ സഹോദരി ഉടന്‍ തന്നെ അതെത്തിക്കുമെന്ന് മറുപടി നല്‍കി. എന്നാല്‍ രേഖകള്‍ മാത്രം പോരെന്നും രണ്ട് ഡോക്ടര്‍മാര്‍ക്കായി ആയിരം രൂപ വീതം വേണമെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.

എന്നാല്‍ തന്റെ കൈയില്‍ പണമില്ലെന്നറിയിച്ച സരസ്വതിയെ ഡോക്ടര്‍ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിക്കുകയും ഇനി പണവുമായി വന്നാല്‍ മതിയെന്ന് അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സ കിട്ടാതെ സരസ്വതി ആശുപത്രി വിടുകയാണുണ്ടായത്. പരിമിതികള്‍ക്കുള്ളിലും രോഗികള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്ന ജനറല്‍ ആശുപത്രിയിലെ നിരവധി നല്ല ഡോക്ടര്‍മാര്‍ക്ക് കളങ്കം ചാര്‍ത്തുന്നതാണ് ഇത്തരം സംഭവങ്ങള്‍.

പോരായ്മകള്‍ വേണ്ടുവോളം, ഉള്ള ചികിത്സയ്ക്ക് കൈക്കൂലിയും നല്‍കണം; ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിന് ആദിവാസി യുവതിയുടെ ശസ്ത്രക്രിയ തടഞ്ഞു

Keywords:  Kasaragod, Kerala, cash, Treatment, Govt.Hospital, Saraswathi, SC-ST, Doctor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia