അണങ്കൂര്‍ കാര്‍ ഷോറുമിലേക്കെത്തുന്ന കണ്ടെയ്നര്‍ ലോറികള്‍ ദേശീയ പാതയില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നത് പതിവാകുന്നു
Aug 8, 2015, 12:50 IST
കാസര്‍കോട്: (www.kasargodvartha.com 08/08/2015) കാര്‍ ഷോറുമിലേക്ക് കാറുകളുമായെത്തുന്ന കണ്ടെയ്നര്‍ ലോറി ദേശീയ പാതയില്‍ ഗതാഗതം സ്തംഭിപ്പിക്കുന്നത് പതിവാകുന്നു. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കാറുമായി കണ്ടെയ്നറുകള്‍ അണങ്കൂരിലെ കാര്‍ ഷോറുമിലെത്തുന്നുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് കാര്‍ ഇറക്കിയശേഷം ദേശിയപാതയിലേക്ക് കടക്കുന്നതിനിടെ കണ്ടെയ്നര്‍ ലോറി നടുറോഡില്‍ കുടുങ്ങിയിരുന്നു. ഇത്തരത്തില്‍ പലതവണയായി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകളോളമാണ് അന്ന് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചത്.
ശനിയാഴ്ച രാവിലേയും സമാനമായ രീതിയിലാണ് കണ്ടെയ്നര്‍ ലോറി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയത്. കണ്ടെയ്നര്‍ ലോറി തിരിഞ്ഞുവരുമ്പോഴാണ് റോഡില്‍ കുടുങ്ങിയത്. റോഡിന്റെ വശങ്ങള് താഴ്ചയുള്ളതിനാല്‍ താഴെയിറക്കുമ്പോള്‍ റോഡിന്റെ മധ്യഭാഗത്ത് ലോറിയുടെ അടിവശം തട്ടി മുന്നോട്ടോ പിറകോട്ടോ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു. ഇതോടെ ഗതാഗത സ്തംഭനം ഉണ്ടാവുകയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുകയും ചെയ്തു.
ട്രാഫിക്ക് പോലീസെത്തി ഇരുവശത്തും വഴിയുണ്ടാക്കി വാഹനങ്ങള്‍ കടത്തിവിട്ടാണ് ഗതാഗത തടസ്സം പരിഹരിച്ചത്. ഇത്തരത്തിലുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും ട്രാഫിക്ക് പോലീസ് കാര്‍ ഷോറും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കാര്‍ കയറ്റിവന്ന ലോറി 'പണിമുടക്കി'
Keywords: Anangoor, Lorry, Container Lorry, Car Showroom, Block, Traffic Block, Road, Container lorry trapped in national highway, Advertisement Sun Lighting Philips and Samson
Advertisement:
ശനിയാഴ്ച രാവിലേയും സമാനമായ രീതിയിലാണ് കണ്ടെയ്നര്‍ ലോറി ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയത്. കണ്ടെയ്നര്‍ ലോറി തിരിഞ്ഞുവരുമ്പോഴാണ് റോഡില്‍ കുടുങ്ങിയത്. റോഡിന്റെ വശങ്ങള് താഴ്ചയുള്ളതിനാല്‍ താഴെയിറക്കുമ്പോള്‍ റോഡിന്റെ മധ്യഭാഗത്ത് ലോറിയുടെ അടിവശം തട്ടി മുന്നോട്ടോ പിറകോട്ടോ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാവുകയായിരുന്നു. ഇതോടെ ഗതാഗത സ്തംഭനം ഉണ്ടാവുകയും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെടുകയും ചെയ്തു.
ട്രാഫിക്ക് പോലീസെത്തി ഇരുവശത്തും വഴിയുണ്ടാക്കി വാഹനങ്ങള്‍ കടത്തിവിട്ടാണ് ഗതാഗത തടസ്സം പരിഹരിച്ചത്. ഇത്തരത്തിലുണ്ടാകുന്ന ഗതാഗത തടസ്സം പരിഹരിക്കാനും ആവര്‍ത്തിക്കാതിരിക്കാനും ട്രാഫിക്ക് പോലീസ് കാര്‍ ഷോറും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Related News:
ട്രെയിലര്‍ നടുറോഡില്‍ കുടുങ്ങി; അണങ്കൂരില്‍ ഗതാഗത സ്തംഭനം
Advertisement: