ട്രെയിലര്‍ നടുറോഡില്‍ കുടുങ്ങി; അണങ്കൂരില്‍ ഗതാഗത സ്തംഭനം
Aug 22, 2013, 20:47 IST
കാസര്‍കോട് : കാര്‍ ഷോറൂമിലേക്ക് കാറുകളുമായി വന്ന കൂറ്റന്‍ ട്രെയിലര്‍ നടുറോഡില്‍ കുടുങ്ങി. ഇതുമൂലം അണങ്കൂര്‍ ദേശീയ പാതയില്‍ മണിക്കൂറുകളോളം വാഹനഗതാഗതം തടസപ്പെട്ടു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം.
അണങ്കൂരിലെ കെ.വി.ആര് കാര്‍ ഷോറൂമിലേക്ക് കാറുമായി വന്ന കെ.എ.01 എ.എ. 6802 നമ്പര്‍ ട്രെയിലറാണ് തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ റോഡിന് കുറുകെയായി കുടുങ്ങിയത്. മുന്നോട്ടും പിന്നോട്ടും എടുക്കാന്‍ കഴിയാതെ ട്രെയിലര്‍ റോഡിന് കുറുകെ നിര്‍ത്തിയിട്ട സ്ഥിതിയിലാവുകയായിരുന്നു. ഇതുമൂലം രണ്ട് ദിശയിലേക്കുമുള്ള വാഹനങ്ങള്‍ യാത്ര തുടരാനാകാതെ കുടുങ്ങുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഇരുവശത്തും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി വാഹനങ്ങളെ റോഡിന് ഇരുവശത്തുമുള്ള ഒഴിഞ്ഞ സ്ഥലത്തുകൂടി കടത്തിവിടുകയാണ്. ട്രെയിലര്‍ നീക്കാനുള്ള പരിശ്രമങ്ങളും തുടരുന്നു.
Photos: Suhail Charladka
Keywords: Kasaragod, Car, Vehicle, Traffic-block, Anangoor, Road, Police, KVR, Maruti, Trailer, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Huge traffic block in Anangoor