city-gold-ad-for-blogger

കേന്ദ്ര സര്‍വ്വകലാശാലകളുടെ പൊതുപ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍

പെരിയ: (www.kasargodvartha.com 18.05.2016) കേന്ദ്ര സര്‍വ്വകലാശാലകളുടെ പൊതുപ്രവേശന പരീക്ഷ മെയ് 21,22 ന് നടക്കുമെന്ന് കേരള കേന്ദ്രസര്‍വ്വകലാശാല മീഡിയ റിലേഷന്‍സ് ഓഫീസര്‍ അറിയിച്ചു.

കേരള കേന്ദ്രസര്‍വ്വകലാശാല ഉള്‍പ്പെടെ വിവിധ കേന്ദ്ര സര്‍വ്വകലാശാലകളിലെ ബിരുദ/ബിരുദാന്തര ബിരുദ/എംഫില്‍/പിഎച്ച്ഡി കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയാണ് (സിയുസിഇടി) 2016 മെയ് 21, 22 (ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നത്.

കേന്ദ്ര സര്‍വ്വകലാശാലകളുടെ പൊതുപ്രവേശന പരീക്ഷ മെയ് 21, 22 തീയതികളില്‍കേരളത്തില്‍ കാസര്‍കോട്, കോഴിക്കോട്, തൃശ്ശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍. പരീക്ഷക്ക് വേണ്ടി അപേക്ഷിച്ച വിദ്യാര്‍ത്ഥികള്‍ സിയുസിഇടി16.കോ.ഇന്‍ എന്ന വെബ്‌സൈറ്റില്‍ നിന്ന് അഡ്മിഷന്‍ കാര്‍ഡ്/ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം ഹാള്‍ടിക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഹാജരാകേണ്ടതാണ്.

വിശദ വിരങ്ങള്‍ സിയുകേരള.എസി.ഇന്‍ എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.



Keywords:  Kerala, Central University, Entrance Exam, Kasaragod, Periya, Kozhikode, CUCET, Hall Ticket, Kochi.

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Epsilon
Desk Epsilon

94339 Articles

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia