അനിശ്ചിത കാലത്തേക്ക് കേന്ദ്രസര്‍വ്വകലാശാല അടച്ചിട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ പോകാതെ സമരവും പഠിത്തവുമായി ക്യാമ്പസില്‍തന്നെ; ക്ലാസെടുക്കുന്നത് സീനിയര്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷണ വിദ്യാര്‍ത്ഥികളും സമരത്തില്‍ ചേര്‍ന്നു
Jul 20, 2017, 14:00 IST
പെരിയ: (www.kasargodvartha.com 20.07.2017) അനിശ്ചിത കാലത്തേക്ക് കേന്ദ്രസര്‍വ്വകലാശാല അടച്ചിട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ വീട്ടില്‍ പോകാതെ സമരവും പഠിത്തവുമായി ക്യാമ്പസില്‍തന്നെ തങ്ങുന്നു. വിദ്യാര്‍ത്ഥികളുടെ സമരം പൊളിക്കാനാണ് കേന്ദ്രസര്‍വ്വകലാശാല അടച്ചിട്ടതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ക്ലാസ് ബഹിഷ്കരിച്ചു കൊണ്ടല്ല തങ്ങളുടെ സമരമെന്നും രാത്രിയില്‍ മാത്രമാണ് അഭയാര്‍ത്ഥി സമരം നടത്തിവന്നതെന്നും കോളജ് വിദ്യാര്‍ത്ഥികള്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സമരം ഏതു വിധേനയും പൊളിക്കുക എന്ന ഉദ്ദേശമാണ് സര്‍വ്വകലാശാല അടച്ചിട്ടതിനു പിന്നില്‍. പെരിയ ക്യാമ്പസില്‍ മാത്രമാണ് ഇപ്പോള്‍ ക്ലാസുകള്‍ കുട്ടികള്‍ നടത്തുന്നത്. ക്ലാസ് തുറന്നു കൊടുക്കാത്തതിനാല്‍ ലൈബ്രറിയിലും വരാന്തയിലും സൗകര്യപ്രദമായ മറ്റു ഹാളുകളിലുമാണ് വിദ്യാര്‍ത്ഥികള്‍ ക്ലാസ് നടത്തുന്നത്. അധ്യാപകര്‍ റീസര്‍ച്ച് ലാബ് തുറന്നുകൊടുക്കാത്തതിനെ തുടര്‍ന്നാണ് ഗവേഷണ വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കുചേര്‍ന്നത്.
തുടര്‍ച്ചയായി നടത്തേണ്ട ഗവേഷണങ്ങള്‍ പാതിവഴിക്ക് ഉപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ലാബ് അടച്ചിട്ടതു മൂലം തങ്ങളുടെ ഗവേഷണ പഠനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പടന്നക്കാട്ടെയും വിദ്യാനഗര്‍ ക്യാമ്പസിലെയും വിദ്യാര്‍ത്ഥികള്‍ രാത്രി കാല സമരം മാത്രമാണ് ഇപ്പോള്‍ നടത്തിവരുന്നത്. ഇവിടെ പഠനം തല്ക്കാലം വിദ്യാര്‍ത്ഥികള്‍ ആരംഭിച്ചിട്ടില്ല. അതിനിടെ ഹോസ്റ്റല്‍ സൗകര്യം ഉറപ്പാക്കുന്നതിനായി വൈസ് ചാന്‍സിലര്‍ വ്യാഴാഴ്ച തന്നെ ഡല്‍ഹിക്ക് പോകുമെന്നാണ് യൂണിവേഴ്സിറ്റി അധികൃതര്‍ പറയുന്നത്. കോളജ് അടിച്ചിട്ടെങ്കിലും വകുപ്പ് മേലധികാരികളും മറ്റു ജീവനക്കാരും ജോലിക്കാരും യൂണിവേഴ്സിറ്റിയില്‍ എത്താന്‍ വിസിയും രജിസ്ട്രാറും നിര്‍ദേശം നല്‍കിയിരുന്നു. കോളജിലെത്തിയിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തുകൊടുക്കാന്‍ കഴിയാത്ത ധര്‍മ്മസങ്കടത്തിലാണ് അധ്യാപകര്‍.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ പിജി കോഴ്സുകള്‍ക്ക് സീറ്റ് വര്‍ദ്ധിപ്പിച്ചതു മൂലമാണ് ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടായത്. സ്റ്റുഡന്‍സ് കൗണ്‍സിലില്‍ വിദ്യാര്ത്തികളും ഡീന്‍ കൗണ്‍സിലില്‍ അധ്യാപകരും ഈ തീരുമാനത്തെ എതിര്‍ത്തിരുന്നുവെങ്കിലും എല്ലാം ശരിയാക്കുമെന്ന വിസിയുടെ ഉറപ്പിലാണ് സീറ്റ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദികള്‍ വിസിയും രജിസ്ട്രാറുമാണെന്നാണ് വിദ്യാര്‍ത്ഥികളും അധ്യാപകരില്‍ ചിലരും കുറ്റപ്പെടുത്തുന്നത്.
Keywords: Kasaragod, Kerala, Periya, news, Students, House, Central University, Central university closed; but students continues strike in campus