city-gold-ad-for-blogger
Aster MIMS 10/10/2023

വിദ്യാര്‍ത്ഥി സമരം: കേന്ദ്ര സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

പെരിയ: (www.kasargodvartha.com 19.07.2017) വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് കേരള കേന്ദ്ര സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു. ഏതാനും ദിവസങ്ങളായി തുടര്‍ന്നുവരുന്ന വിദ്യാര്‍ത്ഥി സമരം മൂലം ക്ലാസുകള്‍ നടക്കാതെ വരികയും ലൈബ്രറി, ലാബ് തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ നിരന്തരം തടസപ്പെടുകയും ചെയ്യുന്നതുമൂലം, സര്‍വകലാശാലയുടെ എല്ലാപഠന വിഭാഗങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിടുവാന്‍ തീരുമാനി ച്ചതായി രജിസ്ട്രാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

വിദ്യാര്‍ത്ഥി സമരം: കേന്ദ്ര സര്‍വകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു

ഓരോ കോഴ്‌സിലും സീറ്റ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍വകലാശാല ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സമരം ആരംഭിച്ചത്. ബുധനാഴ്ച രാത്രി 200 ഓളം വിദ്യാര്‍ത്ഥിനികള്‍ തലയണയും പുതപ്പുമായി പ്രധാന ക്യാമ്പസായ പെരിയയിലും, പടന്നക്കാട്, വിദ്യാനഗര്‍ ക്യാമ്പസുകളിലും സമരമിരിക്കുകയായിരുന്നു.

ഈ വര്‍ഷം മുതലാണ് ഓരോ കോഴ്‌സുകള്‍ക്കും സീറ്റ് വര്‍ധിപ്പിച്ചത്. 26ല്‍ നിന്നും 40ലേക്കും 15ല്‍ നിന്നും 30ലേക്കുമാണ് സീറ്റ് വര്‍ധിപ്പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Kasaragod, Central University, Education, Students, Strike, Periya, Vice Chancellor, Classes in CUK will remain suspended until further orders. 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL