city-gold-ad-for-blogger

നഗരത്തിലെ കടയില്‍ കയറി ജീവനക്കാരനെ മര്‍ദിച്ചത് സ്വയം മുറിവേല്‍പിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം

കാസര്‍കോട്: (www.kasargodvartha.com 21/09/2016) ചൊവ്വാഴ്ച രാത്രി നഗരത്തിലെ കടയില്‍ കയറി ജീവക്കാരനെ മര്‍ദിച്ചത് സ്വയ്ം മുറിവേല്‍പിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ പുതിയപുര മാറ്റ് ആന്‍ഡ് കയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ മന്‍സൂറാണ് അക്രമത്തിനിരയായത്.  www.kasargodvartha.com

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മന്‍സൂറിന്റെ പരാതിയില്‍ ഓള്‍ഡ് ചൂരിയിലെ അര്‍ഷാദ്, ചെട്ടുംകുഴിയിലെ അസ് ഹറുദ്ദീന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന അഞ്ചു പേര്‍ക്കുമെതിരെ നരഹത്യാ ശ്രമത്തിന് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു.  www.kasargodvartha.com രണ്ടു കാറുകളിലായെത്തിയ സംഘം വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചു കയറുകയും മന്‍സൂറിനെ കടയില്‍ നിന്നും വലിച്ചിറക്കി ഇരുമ്പു വടി കൊണ്ട് അടിച്ചു പരിക്കേല്‍പിക്കുകയുമായിരുന്നു.  www.kasargodvartha.com

ബഹളം കേട്ട് സമീപത്തെ വ്യപാരികള്‍ എത്തിയതോടെ സംഘം തങ്ങള്‍ വന്ന കാറുകളില്‍ തന്നെ കടന്നുകളയുകയാണുണ്ടായത്. മന്‍സൂറിനെ ആക്രമിച്ച കേസില്‍ മുഖ്യപ്രതിയായ അര്‍ഷാദ് മുമ്പ് സുഹൃത്തിന്റെ സഹായത്തോടെ സ്വന്തം ദേഹത്ത് കത്തികൊണ്ട് മുറിവേല്‍പിക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാവുകയും ചെയ്തിരുന്നു.  www.kasargodvartha.com തന്നെ മറ്റൊരു സമുദായത്തില്‍ പെട്ടവര്‍ ആക്രമിക്കുകയും കത്തികൊണ്ട് കുത്തുകയും ചെയ്തുവെന്നാണ് അര്‍ഷാദ് പോലീസില്‍ മൊഴി നല്‍കിയിരുന്നത്. ഇതേ തുടര്‍ന്ന് കാസര്‍കോട് പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഈ പരാതി വ്യാജമാണെന്ന് തെളിയുകയും വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതിന് അര്‍ഷാദിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.  www.kasargodvartha.com

അറസ്റ്റിലാവുകയും തുടര്‍ന്ന് റിമാന്‍ഡില്‍ കഴിയുകയും ചെയ്ത അര്‍ഷാദ് പുറത്തിറങ്ങിയ ശേഷം മന്‍സൂറിനെതിരെ ഭീഷണി മുഴക്കുകയാണുണ്ടായത്. സ്വയം മുറിവേല്‍പിച്ച് അക്രമം നടത്തിയെന്ന് പരാതി നല്‍കിയത് ശരിയായില്ലെന്ന് മന്‍സൂര്‍ അര്‍ഷാദിനെ അറിയിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് കടയില്‍ കയറിയുള്ള അക്രമത്തിന് കാരണമായത്.  www.kasargodvartha.com

നഗരത്തിലെ കടയില്‍ കയറി ജീവനക്കാരനെ മര്‍ദിച്ചത് സ്വയം മുറിവേല്‍പിച്ച് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയുടെ നേതൃത്വത്തിലുള്ള സംഘം

Related News:
കാറിലെത്തിയ സംഘം നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരനെ ആക്രമിച്ചു

Also Read:
കള്ളക്കഥയുണ്ടാക്കി സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവം ആസൂത്രിത നാടകമെന്ന് പോലീസ്; കേസില്‍ വാദി പ്രതിയായി


ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാനിലെത്തിയ സംഘം വെട്ടിപ്പരിക്കേല്‍പിച്ചു

കാസര്‍കോട് നഗരത്തില്‍ യുവാവിന് വെട്ടേറ്റ സംഭവത്തില്‍ ദുരൂഹത; അന്വേഷണം വഴിത്തിരിവില്‍

Keywords:  Kasaragod, Kerala, Accuse, case, Assault, Attack, Police, Investigation, Remand, Jail, hospital, complaint, fake, Assault in town: police case registered.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia