കാറിലെത്തിയ സംഘം നഗരത്തിലെ വ്യാപാര സ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ജീവനക്കാരനെ ആക്രമിച്ചു
Sep 20, 2016, 20:40 IST
കാസര്‍കോട്: (www.kasargodvartha.com 20.09.2016) നഗരത്തിലെ കടയില്‍ കാറിലെത്തിയ സംഘം അതിക്രമിച്ചു കയറി ജീവനക്കാരനെ ആക്രമിച്ചു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് സമീപത്തെ പുതിയ പുര മാറ്റ് ആന്‍ഡ് കയര്‍ സ്ഥാപനത്തിലെ ജീവനക്കാരനായ മന്‍സൂറിനെയാണ് ഒരു സംഘം മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.
അക്രമം വ്യാപാരികളെ പരിഭ്രാന്തരാക്കി. വിവരമറിഞ്ഞ് കാസര്‍കോട് ഡി വൈ എസ് പി സുകുമാരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അക്രമത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തെ വ്യാപാരികള്‍ തടിച്ചുകൂടിയപ്പോള്‍ സംഘം കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ മന്‍സൂറിനെ പോലീസെത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Keywords : Kasaragod, Attack, Youth, Injured, Hospital, Shop, Mansoor, Youth assaulted by gang.