അബ്ദുല്‍ സലാം ഹാജി വധം: മുഖ്യപ്രതിക്ക് ക്വട്ടേഷന്‍ ടീം അയച്ചുകൊടുത്തത് അര ലക്ഷം രൂപ
Aug 15, 2013, 13:52 IST
തൃക്കരിപ്പൂര്‍: ഗള്‍ഫ് വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി.അബ്ദുല്‍ സലാം ഹാജിയുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടു പ്രതികള്‍ക്ക് തൃശൂരിലെ ക്വട്ടേഷന്‍ സംഘം ബാങ്ക് അക്കൗണ്ടിലൂടെ അയച്ചു കൊടുത്തത് അര ലക്ഷം രൂപ.
വീട്ടില്‍ നിന്നും കവര്‍ന്ന 15 പവന് സ്വർണം, 1060 ദിര്‍ഹം, 13,000 രൂപ എന്നിവ തൃശൂര്‍ ക്വട്ടേഷന്‍ ടീമിന്റെ കയ്യിലായിരുന്നു. ഇവയില്‍ നിന്നാണ് 49,000 രൂപ മുഖ്യപ്രതി നീലേശ്വരം കോട്ടപ്പുറത്തെ നൗഷാദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തത്.
കേസുമായി 12 ഓളം പേര് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു. തൃശൂര്‍ ക്വട്ടേഷന്‍ ടീമില്‍പെട്ട ചിലര്‍ ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പോലീസ് വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്.
വാഹന കവര്‍ച്ചാ കേസില്‍ പ്രതിയും നീലേശ്വം മാര്‍ക്കററ് ജംഗ്ഷനിലെ കടയുടമയുടെ മകനുമായ യുവാവിനെയും പോലിസ് അന്വേഷിച്ച് വരികയാണ്. ഇനിയും പിടിയിലാകാനുള്ള പൂച്ചക്കണ്ണനുള്പെടെയുള്ള രണ്ടു പ്രതികളാണ് തൃശൂരിലെ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം.
ആഗസ്റ്റ് നാലിന് രാത്രി 9.30 മണിയോടെ നീലേശ്വരത്ത് നിന്നുമാണ് നൗഷാദിന്റെ വെളുത്ത ഹ്യുണ്ടായി വെര്‍ണ കാറില്‍ ഇപ്പോള്‍ അറസ്റ്റിലായ നൗഷാദിന്റെ ബന്ധുകൂടിയായ റമീസ് മറ്റു പ്രതികളെ വെള്ളാപ്പിലെ സലാം ഹാജിയുടെ വീട്ടിലെത്തിച്ചത്. 10.55 ഓടെ അഞ്ചംഗ സംഘം വീട്ടില്‍ കയറി.
ഈ സമയം റമീസ് വെള്ളാപ്പ് ഇടയിലക്കാട്, മെട്ടമ്മല്‍ റോഡിലൂടെ നിരീക്ഷണം നടത്തി. കൃത്യം നടത്തി പുലര്‍ച്ചെ 12.05നാണ് സംഘം പുറത്തിറങ്ങിയത്. വന്ന കാറില്‍ തന്നെ നീലേശ്വരത്തേക്ക് പുറപ്പെട്ടു. റമീസ് വാടകയ്ക്കെടുത്ത റിറ്റ്സ് കാറില്‍ നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും സംഘത്തെ അനുഗമിച്ചു. സംഘം പിന്നീട് മംഗലാപുരം വഴി ഉഡപ്പിയിലേക്കാണ് പോയത്.
ഉഡുപ്പിയില്‍ നിന്നും നൗഷാദിന്റെ വെര്‍ണ കാര്‍ പ്രതികള്ക്ക്കൈമാറി. ക്വട്ടേഷന്‍ സംഘം ഈ കാറുമായാണ് മൈസൂര്‍ വഴി തൃശൂരിലേക്ക മടങ്ങിയത്. വാടകയ്ക്കെടുത്ത റിറ്റ്സ് കാറിലാണ് നൗഷാദും റമീസും നീലേശ്വരത്തേക്ക് പുറപ്പെട്ടത്. പുലര്‍ചയോടെ പള്ളിക്കരയിലെ നൗഷാദിന്റെ ഭാര്യ വീട്ടിലാണ് ഇവരെത്തിയത്.
കാര്‍ കഴുകിയ ശേഷം റമീസ് തനിച്ച് കാറുമായി നീലേശ്വരം കോട്ടപ്പുറത്തേക്ക് മടങ്ങുകയായിരുന്നു. സംഭവം നടന്നയുടനെ ഗള്‍ഫിലേക്ക് കടക്കാതിരുന്നത് പോലീസിന് സംശയത്തിന് ഇടം കൊടുക്കാതിരിക്കാനാണെന്ന് ഇരുവരും മൊഴി നല്കി.
പ്രതികള്‍ കവര്ചയ്ക്കിടെ ഉപയോഗിച്ച കയ്യുറകള്‍, ഡക്ക് ടേപ്പ്, മങ്കി ക്യാപ്പ്, നിരീക്ഷണ ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് എന്നിവയും തൊണ്ടി മുതലുകളും തൃശൂര്‍ സംഘത്തിന്റെ കയ്യില്‍ തന്നെയാണുള്ളത്. ഇവ കണ്ടെടുക്കാന്‍ കഴിയുമെന്ന് അന്വേഷണ സംഘം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
പ്രതികള്‍ ഉപ്പള ഭഗവതി നഗര്‍ ദേശീയപാതയ്ക്ക് സമീപത്തെ നെല്പാടത്തില് ഉപേക്ഷിച്ച അബ്ദുല്‍ സലാം ഹാജിയുടെ മകള്‍ സഫയുടെ സ്കൂള്‍ ബാഗും മറ്റൊരു ബാഗും, വീട്ടിലെ ഗേറ്റിന്റെ അലറാം, ഇത് ബന്ധിപ്പിക്കുന്ന കേബിളുകള്‍, പ്രതികൾ ധരിച്ച വസ്ത്രങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നൗഷാദും റമീസും കൂട്ടുപ്രതികളായ മറ്റുള്ളവരും നേരത്തെ കുവൈത്തില്‍ ഒന്നിച്ച് ജോലി ചെയ്തവരാണ്. ഇവരുടെ സുഹൃത്തായ ആലപ്പുഴ യുവാവിന്റെ വിസയ്ക്കായി നല്കിയ പാസ്പോര്‍ട്ടിന്റെ കോപ്പി ഉപയോഗിച്ച് നീലേശ്വരത്തെ ഒരു കടയില്‍ നിന്നുമാണ് കൊലയ്ക്ക് രണ്ടു ദിവസം മുമ്പ് രണ്ട് സിം കാര്‍ഡുകള്‍ നൗഷാദ് വാങ്ങിയത്.
സിംകാര്‍ഡുകള്‍ ഉപയോഗിച്ച് മൂന്ന് ഫോണുകളിലേക്ക് മാത്രമാണ് വിളി പോയിട്ടുള്ളത്. കൊല നടന്ന ദിവസം രാത്രി 11.25 ന് തൃക്കരിപ്പൂര്‍ ബി.എസ്.എന്‍.എല്‍ ടവര്‍ പരിധിയില്‍ നിന്ന് വിളിച്ച ഫോണ്‍ കോളാണ് കേസിന് നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്. പ്രതികളെ തെളിവെടുപ്പിനായി ബുധനാഴ്ച അബ്ദുല്‍ സലാം ഹാജിയുടെ വീട്ടിലും ബാഗ് ഉപേക്ഷിച്ച ഉപ്പള ഭഗവതി നഗറിലും എത്തിച്ചിരുന്നു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Related News:
ഗള്‍ഫ് വ്യവസായിയുടെ കൊല: തെളിവെടുപ്പു നടത്തി; കാര്‍ പോലീസ് കസ്റ്റഡിയില്‍
വീട്ടില്‍ നിന്നും കവര്‍ന്ന 15 പവന് സ്വർണം, 1060 ദിര്‍ഹം, 13,000 രൂപ എന്നിവ തൃശൂര്‍ ക്വട്ടേഷന്‍ ടീമിന്റെ കയ്യിലായിരുന്നു. ഇവയില്‍ നിന്നാണ് 49,000 രൂപ മുഖ്യപ്രതി നീലേശ്വരം കോട്ടപ്പുറത്തെ നൗഷാദിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തത്.
കേസുമായി 12 ഓളം പേര് ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതായി പോലീസിന് വിവരം ലഭിച്ചു. തൃശൂര്‍ ക്വട്ടേഷന്‍ ടീമില്‍പെട്ട ചിലര്‍ ഗള്‍ഫിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പോലീസ് വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസും നല്‍കിയിട്ടുണ്ട്.
വാഹന കവര്‍ച്ചാ കേസില്‍ പ്രതിയും നീലേശ്വം മാര്‍ക്കററ് ജംഗ്ഷനിലെ കടയുടമയുടെ മകനുമായ യുവാവിനെയും പോലിസ് അന്വേഷിച്ച് വരികയാണ്. ഇനിയും പിടിയിലാകാനുള്ള പൂച്ചക്കണ്ണനുള്പെടെയുള്ള രണ്ടു പ്രതികളാണ് തൃശൂരിലെ സംഘത്തിനു ക്വട്ടേഷന്‍ നല്‍കിയതെന്നാണ് വിവരം.
ആഗസ്റ്റ് നാലിന് രാത്രി 9.30 മണിയോടെ നീലേശ്വരത്ത് നിന്നുമാണ് നൗഷാദിന്റെ വെളുത്ത ഹ്യുണ്ടായി വെര്‍ണ കാറില്‍ ഇപ്പോള്‍ അറസ്റ്റിലായ നൗഷാദിന്റെ ബന്ധുകൂടിയായ റമീസ് മറ്റു പ്രതികളെ വെള്ളാപ്പിലെ സലാം ഹാജിയുടെ വീട്ടിലെത്തിച്ചത്. 10.55 ഓടെ അഞ്ചംഗ സംഘം വീട്ടില്‍ കയറി.
![]() |
| പ്രതി റമീസ് ഉപ്പളയില്‍ നിന്നും ബാഗ് പോലീസിന് എടുത്ത് കൊടുക്കുന്നു. (Photo: Anees Uppala) |
ഉഡുപ്പിയില്‍ നിന്നും നൗഷാദിന്റെ വെര്‍ണ കാര്‍ പ്രതികള്ക്ക്കൈമാറി. ക്വട്ടേഷന്‍ സംഘം ഈ കാറുമായാണ് മൈസൂര്‍ വഴി തൃശൂരിലേക്ക മടങ്ങിയത്. വാടകയ്ക്കെടുത്ത റിറ്റ്സ് കാറിലാണ് നൗഷാദും റമീസും നീലേശ്വരത്തേക്ക് പുറപ്പെട്ടത്. പുലര്‍ചയോടെ പള്ളിക്കരയിലെ നൗഷാദിന്റെ ഭാര്യ വീട്ടിലാണ് ഇവരെത്തിയത്.
കാര്‍ കഴുകിയ ശേഷം റമീസ് തനിച്ച് കാറുമായി നീലേശ്വരം കോട്ടപ്പുറത്തേക്ക് മടങ്ങുകയായിരുന്നു. സംഭവം നടന്നയുടനെ ഗള്‍ഫിലേക്ക് കടക്കാതിരുന്നത് പോലീസിന് സംശയത്തിന് ഇടം കൊടുക്കാതിരിക്കാനാണെന്ന് ഇരുവരും മൊഴി നല്കി.
പ്രതികള്‍ കവര്ചയ്ക്കിടെ ഉപയോഗിച്ച കയ്യുറകള്‍, ഡക്ക് ടേപ്പ്, മങ്കി ക്യാപ്പ്, നിരീക്ഷണ ക്യാമറയുടെ ഹാര്‍ഡ് ഡിസ്ക് എന്നിവയും തൊണ്ടി മുതലുകളും തൃശൂര്‍ സംഘത്തിന്റെ കയ്യില്‍ തന്നെയാണുള്ളത്. ഇവ കണ്ടെടുക്കാന്‍ കഴിയുമെന്ന് അന്വേഷണ സംഘം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
പ്രതികള്‍ ഉപ്പള ഭഗവതി നഗര്‍ ദേശീയപാതയ്ക്ക് സമീപത്തെ നെല്പാടത്തില് ഉപേക്ഷിച്ച അബ്ദുല്‍ സലാം ഹാജിയുടെ മകള്‍ സഫയുടെ സ്കൂള്‍ ബാഗും മറ്റൊരു ബാഗും, വീട്ടിലെ ഗേറ്റിന്റെ അലറാം, ഇത് ബന്ധിപ്പിക്കുന്ന കേബിളുകള്‍, പ്രതികൾ ധരിച്ച വസ്ത്രങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നൗഷാദും റമീസും കൂട്ടുപ്രതികളായ മറ്റുള്ളവരും നേരത്തെ കുവൈത്തില്‍ ഒന്നിച്ച് ജോലി ചെയ്തവരാണ്. ഇവരുടെ സുഹൃത്തായ ആലപ്പുഴ യുവാവിന്റെ വിസയ്ക്കായി നല്കിയ പാസ്പോര്‍ട്ടിന്റെ കോപ്പി ഉപയോഗിച്ച് നീലേശ്വരത്തെ ഒരു കടയില്‍ നിന്നുമാണ് കൊലയ്ക്ക് രണ്ടു ദിവസം മുമ്പ് രണ്ട് സിം കാര്‍ഡുകള്‍ നൗഷാദ് വാങ്ങിയത്.
സിംകാര്‍ഡുകള്‍ ഉപയോഗിച്ച് മൂന്ന് ഫോണുകളിലേക്ക് മാത്രമാണ് വിളി പോയിട്ടുള്ളത്. കൊല നടന്ന ദിവസം രാത്രി 11.25 ന് തൃക്കരിപ്പൂര്‍ ബി.എസ്.എന്‍.എല്‍ ടവര്‍ പരിധിയില്‍ നിന്ന് വിളിച്ച ഫോണ്‍ കോളാണ് കേസിന് നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്. പ്രതികളെ തെളിവെടുപ്പിനായി ബുധനാഴ്ച അബ്ദുല്‍ സലാം ഹാജിയുടെ വീട്ടിലും ബാഗ് ഉപേക്ഷിച്ച ഉപ്പള ഭഗവതി നഗറിലും എത്തിച്ചിരുന്നു. പ്രതികളെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Related News:
ഗള്‍ഫ് വ്യവസായിയുടെ കൊല: തെളിവെടുപ്പു നടത്തി; കാര്‍ പോലീസ് കസ്റ്റഡിയില്‍
Also read: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം നിരാശപ്പെടുത്തി: മോഡി
Keywords: Kerala, Kasaragod, Trikaripur, Salam Haji, murder, police, remanded, vehicle, case, Police, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.