പെട്രോള്‍ ബങ്ക് ഉടമയെ ആക്രമിച്ച് കവര്‍ച്ച; പ്രതികള്‍ റിമാൻഡിൽ
Aug 8, 2016, 13:20 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08/08/2016) പെട്രോള്‍ ബങ്ക് ഉടമയെ ആക്രമിച്ച് മൂന്നരലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ അറസ്റ്റിലായ അഞ്ചുപ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. പയ്യന്നൂര്‍ തായിനേരിയിലെ മുഹമ്മദ് ഷവാദ്ഖാന്(19),മംഗളൂരു ബണ്ട്വാള്‍ സ്വദേശി ഉബൈദ്(20), രാമന്തളി സ്വദേശികളും സഹോദരന്മാരുമായ യദുകൃഷ്ണന്(28), മിഥുന് കൃഷ്ണന്(24), തൃക്കരിപ്പൂര്‍ തൈക്കീലിലെ മുബാറക്(19) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.
നീലേശ്വരം സി ഐ വി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിറങ്ങി പോകുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 1,44,300 രൂപയും പിടികൂടിയിരുന്നു. തൃക്കരിപ്പൂര്‍ തങ്കയത്തെ പെട്രോള്‍ ബങ്കുടമ കരിവെളളൂര്‍ കുണിയനിലെ കെ രാമകൃഷ്ണനെ(59) പമ്പ് അടച്ച് സ്കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ സംഘം സംഘം ആക്രമിച്ച് പണം തട്ടിയത്.
പണവും സ്കൂട്ടറും തട്ടിയെടുത്താണ് സംഘം കടന്നുകളഞ്ഞത്. സ്കൂട്ടര്‍ പിന്നീട് കണ്ടുകിട്ടുകയായിരുന്നു. അറസ്റ്റിലായവരില്‍ കഞ്ചാവ് ഉള്‍പ്പെടെ വിവിധ കേസുകളില്പ്പെട്ടവരുണ്ട്. രാമകൃഷ്മന്റെ ബാഗിലുണ്ടായിരുന്ന എ ടി എം കാര്‍ഡുപയോഗിച്ച് എ ടി എം കൗണ്ടറില്‍ കയറി പണമെടുക്കാനുള്ള സംഘത്തിലെ രണ്ടുപേരുടെ ശ്രമമാണ് പ്രതികളെല്ലാം കുടുങ്ങാന്‍ ഇടവരുത്തിയത്. എ ടി എം കൗണ്ടറിന് സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സി സി ടി വി ക്യാമറയില്‍ പ്രതികളുടെ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
Related News:
പെട്രോള്‍ പമ്പ് ഉടമയെ കൊള്ളയടിച്ച പ്രതികള്‍ എ ടി എം കൗണ്ടറിലെ സിസിടിവിയില്‍ കുടുങ്ങി; പിന്നില്‍ തൃക്കരിപ്പൂരിലേയും പടന്നയിലേയും യുവാക്കള്‍
തൃക്കരിപ്പൂരില്‍ പെട്രോള്‍ പമ്പുടമയായ റിട്ട. അധ്യാപകനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കൊള്ളയടിച്ചു

Keywords: Trikaripur, Kasaragod, Kerala, Remand, arrest, Petrol-pump, Robbery, Cash looted case.