city-gold-ad-for-blogger

ക്ഷേത്രങ്ങളും വീടുകളും ഇനി രാമായണ ശീലുകളാല്‍ മുഖരിതമാകും

ചെറുവത്തൂര്‍: (wwwkasargodvartha.com 15/07/2017) ക്ഷേത്രങ്ങളിലും തറവാട്ടങ്കണങ്ങളിലും ഭവനങ്ങളിലും ഇനിയുള്ള ഒരു മാസക്കാലം രാമായണ ശീലുകളില്‍ മുഖരിതമാകും. കര്‍ക്കിടകത്തിന്റെ ഇല്ലാമയ്മകളെയും വല്ലായ്മകളെയും മറികടക്കാന്‍ രാമായണ പാരായണ പുണ്യം കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം. പ്രജാ സ്‌നേഹത്തിന്റെയും സത്യ ധര്‍മ്മത്തിന്റെയും പ്രതിപുരുഷനായ രാമനെ ആദി കവി വാത്മീകി മഹര്‍ഷി 'രാമോ വിഗ്രഹാന്‍ ധര്‍മ്മ' എന്നാണ് വിശേഷിപ്പിച്ചത്. ഭാഷാ പിതാവിന്റെ അധ്യാത്മ രാമായണം കിളിപ്പാട്ടില്‍ മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായി അധര്‍മ്മ നാശകനായി രാമനെ ചിത്രീകരിച്ചിരിക്കുന്നു.

നന്മയുടെ വിശകലനം രാമായണത്തെ മഹത്വവത്കരിക്കുമ്പോള്‍ ഇതിഹാസ പുരാണത്തിലെ കഥാഗതിയെ അന്വര്‍ത്ഥമാക്കി വര്‍ത്തമാനകാല ഫലേശ്ച കൂടാതെ രാഷ്ട്ര ധര്‍മ്മം നിര്‍വ്വഹിക്കുന്ന ഭരണ സംവിധാനത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തലാണ്. ഓരോ രാമായണകാലവും. അതുകൊണ്ടാണ് രാമായണം കാലാനുവര്‍ത്തിയായി നിലനില്‍ക്കുന്നത്. ഞായറാഴ്ച കര്‍ക്കിടകം ഒന്ന് മുതല്‍ ഒരു മാസക്കാലമാണ് ആരംഭിക്കുന്നത്.

ക്ഷേത്രങ്ങളും വീടുകളും ഇനി രാമായണ ശീലുകളാല്‍ മുഖരിതമാകും

Keywords: Cheruvathur, Temple, House, kasaragod, News, Kerala, Ramayana month celebration.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia