city-gold-ad-for-blogger

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എട്ടിന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 04.04.2018) കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ഏപ്രില്‍ എട്ടിന് ജില്ലയില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കും. ടൂറിസം മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായിട്ടാണ് അദ്ദേഹം കാസര്‍കോടെത്തുന്നത്.

ബിജെപി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ രാവിലെ ഒന്‍പത് മണിക്ക് കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡ് പരിസരത്ത് സ്വീകരണം നല്‍കും. തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന 'കാസര്‍കോട് ടൂറിസം വികസനം' എന്ന സംവാദം രാവിലെ 10.30 ന് മുനിസിപ്പല്‍ വനിതാ ഭവനില്‍ ഉദ്ഘാടനം ചെയ്യും. 2.30 ന് പെര്‍ള സര്‍വ്വീസ് കോ-ഓപ്പറേറ്റീസ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്യും. 2.30 ന് പെര്‍ള ശിവഗിരി സ്വര്‍ഗ്ഗ റോഡ്, 4.30 ന് കാഞ്ഞങ്ങാട് മാവുങ്കാല്‍ പുതിയകണ്ടം ശ്രീമദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്രത്തിന്റെ കലാക്ഷേത്രം ഉദ്ഘാടനം എന്നിവ മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നിര്‍വ്വഹിക്കും.

കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എട്ടിന് കാസര്‍കോട്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Minister, Alphonse Kannanthanam, BJP, Program, Inauguration, Alphonse Kannanthanam Visiting Kasaragod On April 8th

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia