എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ കവര്‍ച്ച; 2 പവനും 10,000 രൂപയും നഷ്ടപ്പെട്ടു
Jun 27, 2015, 12:02 IST
ആദൂര്‍: (www.kasargodvartha.com 27/06/2015) എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച കേസില്‍ അറസ്റ്റിലായ പ്രതിയുടെ വീട്ടില്‍ കവര്‍ച്ച. രണ്ടര പവന് സ്വര്‍ണവും 10,000 രൂപയുമാണ് കവര്‍ന്നത്. ആദൂര്‍ ചീനടുക്കയിലെ അബ്ദുല്‍ ഹമീദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞ ദിവസം മുള്ളേരിയ ബേങ്ങത്തടുക്കയില്‍ വെച്ചാണ് അബ്ദുല്‍ ഹമീദ് സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തി കടന്നുപിടിക്കുകയും കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാനും ശ്രമിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഹമീദിനെ പോലീസ് അറസ്റ്റു ചെയ്തതോടെ നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടാകുമെന്ന് ഭയന്ന വീട്ടുകാര്‍ വീട് പൂട്ടി ബന്ധുവീട്ടിലേക്ക് പോയിരുന്നു. ഈ സമയത്താണ് കവര്‍ച്ച നടന്നത്. ഹമീദിന്റെ ഭാര്യയുടെ പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Related News:
8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച ബൈക്ക് യാത്രക്കാരന് അറസ്റ്റില്‍
Keywords: Adoor, Police, arrest, Accuse, House, Robbery, gold, Kasaragod, Kerala, Molestation, Complaint, Baby Camp.
Advertisement: