8-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച ബൈക്ക് യാത്രക്കാരന് അറസ്റ്റില്‍
Jun 25, 2015, 11:21 IST
മുള്ളേരിയ: (www.kasargodvartha.com 25/06/2015) സ്കൂളില്‍ നിന്നും വീട്ടിലേക്ക് പോകുകയായിരുന്ന എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ 13കാരിയെ തടഞ്ഞുനിര്‍ത്തി കടന്നുപിടിച്ച ബൈക്ക് യാത്രക്കാരനെ ആദൂര്‍ പോലീസ് അറസ്റ്റ്ുചെയ്തു. അഡൂര്‍ ചീനടുക്കയിലെ അബ്ദുല്‍ ഹമീദിനെ(31)യാണ് അറസ്റ്റ് ചെയതത്. ബുധനാഴ്ച വൈകിട്ടാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ചത്. ബേങ്ങത്തടുക്കയില്‍ വെച്ചാണ് സംഭവം.
പെണ്‍കുട്ടിയെ കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകാനും ശ്രമിച്ചിരുന്നു. പെണ്‍കുട്ടിയുടെ നിലവിളികേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ യുവാവ് ബൈക്കില്‍ തന്നെ കടന്നുകളയുകയായിരുന്നു. ഇതേരീതിയിലുള്ള സംഭവം കഴിഞ്ഞദിവസം മൗവ്വാറിലും നടന്നിരുന്നു.
അന്നും ഹമീദിനെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചശേഷം ബദിയഡുക്ക പോലീസിലേല്‍പ്പിച്ചിരുന്നു. അന്ന് പരാതിയില്ലാത്തതിനാല്‍ യുവാവിനെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പോലീസ് പെണ്‍കുട്ടിയെ വിളിപ്പിച്ചാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

Keywords: Mulleria, School, Student, Police, Adhur, Case, Kerala, Molestation attempt to 13 year old girl.