വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
Mar 28, 2012, 14:13 IST
കാസര്‍കോട് : ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഉളിയത്തടുക്ക ബിലാല്‍ നഗര്‍ സഫ്വാന മന്‍സിലിലെ അബൂബക്കറിന്റെ മകന്‍ എം എ മുനാഫിറിനെ (15) സ്‌കൂള്‍ കോമ്പൗണ്ടില്‍ കുത്തിപ്പരിക്കേല്‍പ്പിച്ച അഞ്ച് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് വധശ്രമത്തിന് കേസെടുത്തു. മഹേഷ്, വിഷ്ണു, അഭിജിത്ത് തുടങ്ങിയവരെയും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കെതിരെയുമാണ് കേസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിക്കാണ് സംഭവം.
എസ്.എസ്.എല്‍.സി പരീക്ഷയ്ക്കിടയില്‍ മുനാഫിറിന്റെ മൊബൈല്‍ ഫോണ്‍ സ്‌കൂള്‍ അധികൃതര്‍ വാങ്ങി വെച്ചിരുന്നു. ഇതു വാങ്ങാനായി സ്‌കൂളില്‍ എത്തിയപ്പോഴാണ് മുനാഫിറിന് നേര്‍ക്ക് അക്രമണമുണ്ടായത്. മുനാഫിര്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിഷ്ണുവുമായി മുനാഫിര്‍ നേരത്തെ വാക്ക്തര്‍ക്കമുണ്ടായതായും ഇതിന്റെ തുടര്‍ച്ചയായാണ് കത്തിക്കുത്തില്‍ കലാശിച്ച സംഭവമുണ്ടായതെന്നും പോലീസ് അറിയിച്ചു. പ്രതികളെ തിരഞ്ഞ് അവരുടെ വീടുകളില്‍ ചൊവ്വാഴ്ച രാത്രിയിലും ബുധനാഴ്ച പുലര്‍ച്ചയും റെയ്ഡ് നടന്നു.

Keywords: kasaragod, Youth, Stabbed, case