city-gold-ad-for-blogger

സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥിയെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു

സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥിയെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു
കാസര്‍കോട്: സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥിയെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഉളിയത്തടുക്ക ബിലാല്‍ നഗറിലെ പരേതനായ അബൂബകറിന്റെ മകനും  കാസര്‍കോട് ഗവ. ഹൈസ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ മുനാഫിറി(16)നെയാണ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മഹേഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം കുത്തിപരിക്കേല്‍പ്പിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയാണ് സംഭവം. പുറത്ത് ആഴത്തില്‍ കുത്തേറ്റ മുനാഫിറിനെ കാസര്‍കോട് ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിവരം അറിഞ്ഞ് കാസര്‍കോട് എ.എസ്.പി ടി.കെ ഷിബുവിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. തിങ്കളാഴ്ച എസ്.എസ്.എല്‍.സി പരീക്ഷ അവസാനിച്ചിരുന്നെങ്കിലും നേരത്തെ പിടിച്ചുവെച്ച മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ നിന്നും തിരിച്ചുവാങ്ങാന്‍ വേണ്ടിയാണ് ചൊവ്വാഴ്ച ഉച്ചയോടെ സ്‌കൂളിലെത്തിയത്. മുനാഫിറിനെ കുത്തിയ ബട്ടംപാറയിലെ മഹേഷ്, വിഷ്ണു, നുള്ളിപ്പാടിയിലെ അഭിജിത്ത് എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ വിഷ്ണുവുമായി കുത്തേറ്റ മുനാഫിര്‍ കഴിഞ്ഞ ദിവസം സ്‌കൂളില്‍ വെച്ച് വാക്ക് തര്‍ക്കമുണ്ടായതായി പോലീസ് കണ്ടെത്തി. വിഷ്ണുവും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷ ഇതെ സ്‌കൂളില്‍ എഴുതിയിരുന്നു. ഇവര്‍ മൂവരും സംഭവത്തിന് ശേഷം ഒളിവില്‍ കടന്നു. ഇവരെ അന്വേഷിച്ച് മൂവരുടെ വീടുകളിലും പോലീസെത്തി. മഹേഷിന്റെ വീട്ടുകാരെയും പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സ്‌കൂളിന്റെ ഓഫീസ് മുറിക്ക് സമീപം വെച്ചാണ് യുവാവിനെ കുത്തിയത്. ഓഫീസ് മുറിയുടെ വാതിലിനും താഴെയുമായി രക്തം തളം കെട്ടികിടക്കുന്നുണ്ട്. ശ്വാസകോശത്തിലേക്ക് രക്തം പ്രവഹിച്ചതിനാല്‍ നില ഗുരുതരാവസ്ഥയിലാണ്. മുനാഫിറിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Keywords: Student, Stabbed, Uliyathadukka,Kasaragod


സ്‌കൂളിന് മുന്നില്‍ വിദ്യാര്‍ത്ഥിയെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു












Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia