നാട്ടിലെ സുഹൃത്തുമായി കൂട്ടുവിടണമെന്ന് ആക്രോശിച്ച് ബൈക്ക് തടഞ്ഞ് ആക്രമിച്ചതായി പരാതി; നോമ്പ് തുറന്ന് ഭക്ഷണം കഴിക്കാന്‍ പോയ യുവാവ് മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍
May 21, 2019, 08:35 IST
ദേളി: (www.kasargodvartha.com 21.05.2019) നാട്ടിലെ സുഹൃത്തുമായി കൂട്ടുവിടണമെന്ന് ആക്രോശിച്ച് യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. അരമങ്ങാനം തഖ്വ നഗറില്‍ കുഞ്ഞബ്ദുല്ലയുടെ മകന്‍ ഇജാസി(22)നാണ് മര്‍ദ്ദനമേറ്റത്.
കളനാട് ടേസ്റ്റി ബേക്കറിയിലെ ജീവനക്കാരനായ ഇജാസ് നോമ്പ് തുറന്ന ശേഷം ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകുകയായിരുന്നു. ഇതിനിടയില്‍ ദേളി സഅദിയ ഐടിഐക്ക് മുമ്പില്‍ വച്ച് ഒരുസംഘം ആളുകള്‍ ബൈക്ക് തടഞ്ഞ് ഇജാസിനെ ആക്രമിക്കുകയായിരുന്നു. ദേളിയിലുള്ള ഇജാസിന്റെ സുഹൃത്തുമായി കൂട്ടുവിടണമെന്ന് ആക്രോശിച്ചായിരുന്നു മര്‍ദ്ദനം. കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിക്കുകയും റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തതായി ഇജാസ് പറയുന്നു.
നജീബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിച്ചതെന്നും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇജാസ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ഇജാസ് ദേളി എച്ച്എംസി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇജാസ് മേല്‍പ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Deli, Assault, Injured, hospital, Youth, complaint, Police, Youth assaulted in Deli.