city-gold-ad-for-blogger

കവര്‍ച്ചകേസില്‍ ശിക്ഷിക്കപ്പെട്ട് അപ്പീല്‍ നല്‍കി മുങ്ങി നടക്കുകയായിരുന്ന യുവാവ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 23.06.2018) കവര്‍ച്ചകേസില്‍ ശിക്ഷിക്കപ്പെട്ട് അപ്പീല്‍ നല്‍കി മുങ്ങി നടക്കുകയായിരുന്ന യുവാവ് അറസ്റ്റിലായി. നെല്ലിക്കട്ട ചെന്നടുക്കയിലെ മൊയ്തു(40)വാണ് അറസ്റ്റിലായത്. 2104ല്‍ മാര്‍ച്ച മാസം കുമ്പള പേരാല്‍ കണ്ണൂരിലെ ഇബ്രാഹിം എന്നയാളുടെ വീട്ടില്‍ നിന്നും ഒമ്പതര പവന്‍ സ്വര്‍ണ്ണവും 6500 രൂപയും മൊബൈല്‍ഫോണും കവര്‍ച്ച ചെയ്ത കേസില്‍ പ്രതിയാണ് മൊയ്തു.

കുപ്രസിദ്ധ ഉക്കാസ് ബഷീര്‍ എന്നയാള്‍ക്കൊപ്പമാണ് കവര്‍ച്ച നടത്തിയത്. സംഭവം നടന്ന് മാസങ്ങള്‍ക്കുള്ളില്‍ കുമ്പള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് സി ജെ എം കോടതി പ്രതികളെ ഒരുവര്‍ഷം കഠിന തടവിനും പിഴയടയ്ക്കാനും ശിക്ഷിച്ചിരുന്നു. കോടതി വിധിക്കെതിരെ മൊയ്തു ജില്ലാ കോടയിലും ഹൈക്കോടയിലും അപ്പീല്‍ നല്‍കിയിരുന്നുവെങ്കിലും ഇതെല്ലാം തള്ളുകയും കീഴ്‌കോടതിയുടെ ശിക്ഷ ശരിവെക്കുകയുമായിരുന്നു. ഇതിനിടയിലാണ് മൊയ്തു പോലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിഞ്ഞ് വന്നിരുത്.

കവര്‍ച്ചകേസില്‍ ശിക്ഷിക്കപ്പെട്ട് അപ്പീല്‍ നല്‍കി മുങ്ങി നടക്കുകയായിരുന്ന യുവാവ് അറസ്റ്റില്‍

കുമ്പള സി ഐ കെ പ്രേംസദന്‍, അഡീഷണല്‍ എസ് ഐ ശിവദാസന്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രതീഷ് ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് മൊയ്തുവിനെ വെള്ളിയാവ്ച്ച വൈകീട്ടോടെ അറസ്റ്റുചെയ്തത്. പ്രതിയെ കോടയിയില്‍ ഹാജരാക്കി ജയിലിലടച്ചു. കൂട്ടുപ്രതി ഉക്കാസ് ഈ കേസില്‍ ശിക്ഷയനുഭവിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kumbala, Robbery, Case, Accuse, Arrest, Nellikatta, Natives, Youth arrested while wandering after submitting appeal. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia