ഭര്‍ത്താവിന്റെ മരുമകനെ വിവാഹം കഴിച്ച യുവതി പരാതിയുമായി പോലീസില്‍, പരാതി വിവാഹ ഫോട്ടോ പത്രങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച്
Jun 16, 2018, 21:18 IST
മടിക്കൈ:(www.kasargodvartha.com 16/06/2018) ഭര്‍ത്താവിന്റെ മരുമകനെ വിവാഹം കഴിച്ച യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തന്റെ വിവാഹ ഫോട്ടോ പത്രങ്ങള്‍ക്ക് നല്‍കിയെന്നാരോപിച്ച് മടിക്കൈ നാരയിലെ ഡിഡി കളക്ഷന്‍ ഏജന്റ് അശോകന്റെ ഭാര്യയായിരുന്ന സന്ധ്യയാണ് മടിക്കൈ എരിക്കുളത്തെ ഒരു ഓട്ടോ ഡ്രൈവര്‍ക്കെതിരെ പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
താന്‍ ഒളിച്ചോടി വിവാഹിതയായതല്ലെന്നും അശോകനുമായുള്ള വിവാഹബന്ധം നേരത്തേ വേര്‍പെടുത്തിയതിനു ശേഷം ഭര്‍ത്താവിന്റെ മരുമകന്‍ കയ്യൂരിലെ നിഖിലിനെ വിവാഹം ചെയ്തതാണെന്നും യുവതി പെരിങ്ങോം എഎസ്‌ഐ കുഞ്ഞികൃഷ്ണന് നല്‍കിയ പരാതിയില്‍ പറയുന്നു.
താന്‍ നിഖിലിനോടൊപ്പം ഒളിച്ചോടി വിവാഹിതയായി എന്ന് പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കി എന്നാരോപിച്ചാണ് സന്ധ്യ ഓട്ടോഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പെരിങ്ങോം പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഓട്ടോറിക്ഷാ ഡ്രൈവറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Madikai, Kasaragod, Police-station, Complaint, Auto driver, woman complained against former husband.