city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇര്‍­ഷാ­ദി­ന് സം­ഭ­വി­ച്ച­തെന്ത്?

ഇര്‍­ഷാ­ദി­ന് സം­ഭ­വി­ച്ച­തെന്ത്?
കാസര്‍കോട്: കുമ്പള പ്രണവ് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, സീതാംഗോളി ലക്ഷം വീട് കോളനിക്ക് സമീപത്തെ പരേതനായ ബാപ്പൂ­ഞ്ഞി­-ഖദീജ ദമ്പതികളുടെ മകന്‍ ഇര്‍­ഷാ­ദിനെ (17) പുഴയില്‍ മുങ്ങി മരി­ച്ച നി­ല­യില്‍ കാ­ണ­പ്പെട്ട സം­ഭ­വ­ത്തെ­കു­റി­ച്ച് പോ­ലീ­സ് പ­റ­യു­ന്ന് ഇങ്ങനെ:

ഇക്കഴിഞ്ഞ ഡിസംബര്‍ 25ന് വൈകിട്ട് ഉപ്പള പെരിങ്കടി പുഴയിലെ ആഴമുള്ള സ്ഥലത്താണ് ഇര്‍ഷാദ് മുങ്ങി മരിച്ച ത്. 27ന് വൈകിട്ടാണ് ഇര്‍ഷാദിന്റെ മൃതദേഹം പുഴയില്‍ കാണപ്പെട്ടത്. കടപ്പുറത്തു നിന്നും മണല്‍ കടത്തുന്ന സംഘത്തില്‍പെട്ടവരാണ് അറസ്റ്റിലായവരെല്ലാം. ഇവരോടൊപ്പം ഇര്‍ഷാദും മണല്‍ കടത്തിലേര്‍പെട്ടിരുന്നു.

പെരിങ്കടി പുഴയിലെ ആഴമുള്ള സ്ഥലത്തു കൂടിയാണ് കടപ്പുറത്തു നിന്നും മണല്‍ കടത്തുന്നത്. മണലുമായി പുഴയിലൂടെ നടന്നു നീങ്ങുമ്പോള്‍ ഇര്‍ഷാദും ബന്തിയോട്ടെ 16 കാരനും ആഴമുള്ള സ്ഥലത്ത് കുടുങ്ങുകയായിരുന്നു. ഇതിനിടയില്‍ 16 കാരന്‍ എങ്ങനെയോ നീന്തി രക്ഷപ്പെട്ട് കരയ്‌ക്കെത്തിയെങ്കിലും നീന്തലറിയാത്ത ഇര്‍ഷാദിനെ കാണാതാവുകയായിരുന്നു. ഇര്‍ഷാദിനെ പുഴയില്‍ കാണാതായ സംഭവം പ്രതികള്‍ ആരോടും പറയാതെ സ്ഥലം വിടുകയായിരുന്നു.

പിന്നീട് ഇര്‍ഷാദിനെ കാണാതായതുമായി ബന്ധപ്പെട്ട് ഇര്‍ഷാദിന്റെ അമ്മാവന്‍ അബ്ദുര്‍ റഹ്മാന്‍ കുമ്പള പോലീസില്‍ പരാതി നല്‍കിയതോടെ ഇര്‍ഷാദിന്റെ ബാഗും മൊബൈല്‍ഫോണും പുഴയ്ക്കരയില്‍ ഉള്ളതായി ഇവര്‍ ഇര്‍ഷാദിന്റെ വീട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. വീട്ടുകാരും പോലീസുമെത്തി അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തം വന്നനിലയിലായിരുന്നു.

മരണത്തില്‍ വീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്്‌മോര്‍ട്ടം നടത്തിയിരുന്നു. മുങ്ങി മരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. അപകടം അറിഞ്ഞിട്ടും നാട്ടുകാരെയോ പോലീസിനെയോ ബന്ധുക്കളെയോ യഥാസമയം അറിയിക്കാതിരുന്നതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ഇവര്‍ വിവരം യഥാസമയം അറിയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇര്‍ഷാദിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. മനപൂര്‍വമല്ലാത്ത നരഹത്യാ കേസായിരിക്കും ഇവര്‍ക്കെതിരെ ചുമത്തുക.

നിര്‍ധന കുടുംബാംഗമാണ് മരിച്ച ഇര്‍ഷാദ്. പിതാവ് നേരത്തെ മരിച്ചിരുന്നു. മൂത്ത സഹോദരനായ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഇഖ്ബാല്‍ മൂന്നു വര്‍ഷം മുമ്പ് കിണറ്റില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് വീട്ടില്‍ കിടപ്പിലാണ്. പഠനത്തോടൊപ്പം കുടുംബഭാരം ചുമലിലേറ്റിയ ഇര്‍ഷാദ് ക്ലാസിനു ശേഷം സീതാംഗോളിയിലെ അനാദി കടയില്‍ ജോലിക്കും നില്‍ക്കാറുണ്ടായിരുന്നു. ഇതിനിടയിലാണ് കൂടുതല്‍ പണം കിട്ടുമെന്ന് സുഹൃത്തുക്കളായ പ്രതികള്‍ അറിയിച്ചതിനെതുടര്‍ന്ന് ഇര്‍ഷാദ് മണല്‍ കടത്തിന് പോയത്. ഇര്‍ഷാദിന്റെ മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Related News: 
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇര്‍ഷാദിന്റെ മരണം: മണല്‍ കടത്തുകാരനടക്കം 4 പേര്‍ അറസ്റ്റില്‍
വി­ദ്യാര്‍ത്ഥി ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ പു­ഴ­യില്‍ മ­രി­ച്ച നി­ല­യില്‍

Keywords:  Kasaragod, Kumbala, Student, Dead body, River, Irshad, College, Mobile Phone, Hospital, Post-mortem, Police, Malayalam News, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia