city-gold-ad-for-blogger

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇര്‍ഷാദിന്റെ മരണം: മണല്‍ കടത്തുകാരനടക്കം 4 പേര്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇര്‍ഷാദിന്റെ മരണം: മണല്‍ കടത്തുകാരനടക്കം 4 പേര്‍ അറസ്റ്റില്‍
Abdulla
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇര്‍ഷാദിന്റെ മരണം: മണല്‍ കടത്തുകാരനടക്കം 4 പേര്‍ അറസ്റ്റില്‍
Kiran
കാസര്‍കോട്: കുമ്പള പ്രണവ് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി, സീതാംഗോളി ലക്ഷം വീട് കോളനിക്ക് സമീപത്തെ പരേതനായ ബാപ്പൂഞ്ഞി- ഖദീജ ദമ്പതികളുടെ മകന്‍ ഇര്‍ഷാദ് (17) പുഴയില്‍ മുങ്ങി മരിച്ച സംഭവത്തില്‍ മണല്‍ കടത്തുകാരനടക്കം നാലു പേരെ കുമ്പള സി.ഐ. ടി.പി. രഞ്ജിത്ത്, മഞ്ചേശ്വരം എസ്.ഐ. ബിജുലാല്‍, അഡീഷണല്‍ എസ്.ഐ. രാമന്‍ എന്നിവര്‍ ചേര്‍ന്ന് വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു.

ഉപ്പള പെരിങ്കടിയിലെ മണല്‍ കടത്തുകാരനും ഓട്ടോ ഡ്രൈവറുമായ അബ്ദുല്ല (47), ബന്തിയോട് മുട്ടംഗേറ്റിലെ 16 കാരന്‍, ഉപ്പള ശാന്തിപള്ളയിലെ 17 കാരന്‍, പൈവളിഗെ ബായിക്കട്ടയിലെ കിരണ്‍ (18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഇര്‍ഷാദിന്റെ മരണം: മണല്‍ കടത്തുകാരനടക്കം 4 പേര്‍ അറസ്റ്റില്‍
Irshad

ഇക്കഴിഞ്ഞ ഡിസംബര്‍ 25ന് വൈകിട്ട് ഉപ്പള പെരിങ്കടി പുഴയിലെ ആഴമുള്ള സ്ഥലത്താണ് ഇര്‍ഷാദ് മുങ്ങി മരിച്ച ത്. 27ന് വൈകിട്ടാണ് ഇര്‍ഷാദിന്റെ മൃതദേഹം പുഴയില്‍ കാണപ്പെട്ടത്. കടപ്പുറത്തു നിന്നും മണല്‍ കടത്തുന്ന സംഘത്തില്‍പെട്ടവരാണ് അറസ്റ്റിലായവരെല്ലാമെന്ന് പോലീസ് പറഞ്ഞു. ഇവരോടൊപ്പം ഇര്‍ഷാദും മണല്‍ കടത്തിലേര്‍പെട്ടിരുന്നു.

Keywords:  Kasaragod, Kumbala, Student, Dead body, River, Irshad, College, Mobile Phone, Hospital, Post-mortem, Police, Malayalam News, Kerala.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia