city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തോട്ടില്‍ ഒഴുകുന്നത് മലിനജലം;ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടി ജനം

പയ്യന്നൂര്‍: (www.kasargodvartha.com 25.04.2018) നഗരസഭയുടെ അരികുപറ്റിയൊഴുകുന്ന പെരുമ്പ തോട്ടില്‍ നിറയെ മലിനജലം. നഗരഹൃദയത്തിലൂടെ ഒഴുകുന്ന ഈ തോട് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുകയാണ്. പതിനാറാം വാര്‍ഡില്‍പെട്ട പെരുമ്പ തോട്ടില്‍ വര്‍ഷങ്ങളായി മാലിനജലമാണ് ഒഴുകുന്നത്. പയ്യന്നൂര്‍ ടൗണിലെ മിക്ക സ്ഥാപനങ്ങളിലെയും മലിനജലം രാത്രികാലങ്ങളില്‍ ഈ തോട്ടിലേക്ക് ഒഴുക്കുകയാണ് പതിവ്. ഇതു സംബന്ധിച്ച് അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ യാതൊരു നടപടിയും എടുത്തില്ല.
നിത്യേന നൂറുകണക്കിനാളുകള്‍ നഗരസഭയില്‍ പല ആവശ്യങ്ങള്‍ക്കായി വന്നുപോകുമ്പോള്‍ ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടുകയാണ്. പെരുമ്പ തോട്ടില്‍ മലിനജലം ഒഴുകുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭം നടത്തിയെങ്കിലും ഇതൊന്നും ഫലം കണ്ടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ തോടിന്റെ ഇരുകരകളിലും ഉള്ളവര്‍ രാത്രികാലങ്ങളില്‍ ഭക്ഷണം കഴിക്കാന്‍വരെ ബുദ്ധിമുട്ടുന്നുണ്ട്. കഴിഞ്ഞദിവസം രാത്രി തോട്ടില്‍ ഒഴുക്കിയ മലിനജലത്തിന്റെ ദുര്‍ഗന്ധം ഇന്നു വിട്ടുമാറിയിട്ടില്ല. മലിനജലം ഒഴുക്കുന്നവര്‍ക്കെതിരെ നഗരസഭാധികൃതര്‍ യാതൊരു നടപടിയും എടുക്കാതെ ഇരട്ടത്താപ്പ് നയം സ്വീകരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.


നാടുനീളെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും മറ്റും നേതൃത്വം നല്‍കുന്നവര്‍ അമ്പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരസഭയുടെ മുക്കിന് താഴെയുള്ള മാലിന്യത്തെകുറിച്ച് ഒരക്ഷരം മിണ്ടാത്തത് നാട്ടില്‍ ചര്‍ച്ചയായിട്ടുണ്ട്. നഗരത്തിലെ ചില ആശുപത്രികളിലെ മലിനജലം ഈ തോട്ടിലേക്ക് രാത്രികാലത്ത് ഒഴുക്കാറുണ്ടത്രെ. വര്‍ഷകാലം അടുക്കുന്നതോടെ ഡെങ്കിപ്പനിയും മറ്റു പകര്‍ച്ചവ്യാധിയും പടര്‍ന്നുപിടിക്കുമ്പോള്‍ നഗരസഭാധികൃതര്‍ നെട്ടോട്ടമോടും.

എന്നാല്‍ തൊട്ടടുത്തുള്ള കൊതുകുവളര്‍ത്തുകേന്ദ്രത്തെക്കുറിച്ച് ഇവര്‍ക്ക് മിണ്ടാട്ടമില്ല. തണ്ണീര്‍ത്തടങ്ങളും, തോടുകളും സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുമ്പോള്‍ പയ്യന്നൂര്‍ നഗരസഭ ഇതിന് പുല്ലുവിലയാണ് കല്‍പിക്കുന്നത്. നഗരസഭ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രദേശവാസികള്‍ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കി പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ


തോട്ടില്‍ ഒഴുകുന്നത് മലിനജലം;ദുര്‍ഗന്ധം കൊണ്ട് പൊറുതിമുട്ടി ജനം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannor, Kasaragod, News, Kerala, Road-side, Waste, Smell, Waste Water, Public Issue, Waste Water in stream; Peoples Struggling With Bad Smell. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia