city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത് ഏകാധിപത്യ സ്വഭാവം കാരണം

ബന്തടുക്ക:(www.kasargodvartha.com 29/11/2016) കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവരാന്‍ കാരണം പ്രസിഡന്റിന്റെ ഏകാധിപത്യ സ്വഭാവമാണെന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ ജോസഫ് പാറത്തട്ടേല്‍ വ്യക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റ് സ്ഥിരം സമിതികളുടെ തീരുമാനത്തെ കാറ്റില്‍ പറത്തുന്നു. മറ്റ് അംഗങ്ങളെ വിശ്വാസത്തിലെടുക്കുന്നില്ല. സ്വന്തം പാര്‍ട്ടി അംഗങ്ങള്‍ പോലും അറിയാതെയാണ് പ്രസിഡന്റ് തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത്.

പഞ്ചായത്തിന്റെ നിക്ഷേപങ്ങള്‍ വര്‍ഷങ്ങളായി കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ പഞ്ചായത്തിന്റെ നിക്ഷേപങ്ങള്‍ ദേശസാല്‍കൃത ബാങ്കില്‍ വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തിന്‍ പഞ്ചായത്തിന്റെ നിക്ഷേപങ്ങള്‍ കുറ്റിക്കോല്‍ എസ്ബിടി ബാങ്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറ്റിക്കോല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും പണം പൂര്‍ണമായി പിന്‍വലിച്ച് പടുപ്പ് വനിതാ ബാങ്കിലേക്ക് മാറ്റുകയാണ് ചെയ്തത്.

സമ്പൂര്‍ണ ശുചി മുറി പദ്ധതിയുടെ ഭാഗമായി ചെക്കുകള്‍ നല്‍കിയതും പടുപ്പ് വനിതാ ബാങ്കിലേക്കായിരുന്നു. സിപിഎമ്മിന്റെ നിയന്ത്രണത്തില്‍ തന്നെയുള്ള ബാങ്കുകള്‍ കുറ്റിക്കോലില്‍ ഉണ്ടായിട്ടും പഞ്ചായത്തിന്റെ ഫണ്ടുകള്‍ പടുപ്പിലേക്ക് പോകുന്നത് പഞ്ചായത്ത് പ്രസിഡന്റ് നടത്തുന്ന അഴിമതിയാണെന്ന് ജോസഫ് പാറത്തട്ടേല്‍ കുറ്റപ്പെടുത്തി.

പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും പത്ര മാസികകള്‍ വിതരണം ചെയ്യാന്‍ പഞ്ചായത്ത് ഈ വര്‍ഷം ഒരു ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാല്‍ ഭരണ സമിതിയിലെ അംഗങ്ങളുടെ തീരുമാനം ഇല്ലാതെ തന്നെ ദേശീയ പത്രങ്ങളെ ഒഴിവാക്കിക്കൊണ്ട് ദേശാഭിമാനി വിതരണം ചെയ്യുകയാണ് ചെയ്തത്. പഞ്ചായത്തില്‍ ഇപ്പോള്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. പ്രസിഡന്റിന് അംഗന്‍വാടി അധ്യാപകരുടെ യൂണിയന്റെ പ്രവര്‍ത്തനത്തിനും പാര്‍ട്ടി പ്രവര്‍ത്തനത്തിനും മാത്രമാണ് സമയമുള്ളത്. ജനങ്ങളെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ യോഗങ്ങള്‍ പോലും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ പേരില്‍ മാറ്റിവെക്കപ്പെടുന്ന അവസ്ഥയാണുള്ളത്. അജണ്ടയുള്ള ഭരണസമിതി യോഗങ്ങള്‍ പഞ്ചായത്തില്‍ നടന്നിട്ട് മാസങ്ങളായി. നടക്കുന്നത് അടിയന്തിര യോഗങ്ങള്‍ മാത്രം. ഇങ്ങനെ തുടരുന്നത് പഞ്ചായത്തിന്റെ സദ്ഭാവിക്ക് ദോഷകരമായതിനാലാണ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത്. പഞ്ചായത്തിനെ വികസന പാതയിലേക്ക് നയിക്കണമെന്നാഗ്രഹമുള്ള എല്ലാവരും അവിശ്വാസത്തെ പിന്തുണക്കുമെന്നാണ് പ്രതീക്ഷയെന്ന് ജോസ് പാറത്തട്ടേല്‍ പറയുന്നു.

അവിശ്വാസ പ്രമേയത്തിന്റെ കാര്യം കോണ്‍ഗ്രസ്സ്, യുഡിഎഫ് നേതൃത്വങ്ങളുമായി ചര്‍ച്ച ചെയ്തിട്ടില്ല. ഞങ്ങളെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ പുറത്താക്കിയെന്നും അതിനു ശേഷം ഒരു കാര്യവും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഞങ്ങള്‍ ആറുപേരും ഇപ്പോള്‍ സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും പഞ്ചായത്തിന്റെ വികസനത്തില്‍ താല്‍പ്പര്യമുള്ള ആരുടെ പിന്തുണയും സ്വീകരിക്കുമെന്ന് ജോസഫ് പാറത്തട്ടേല്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്നിനാണ് പഞ്ചായത്ത് ഭരണസമിതി അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കുന്നത്.

Related News:
കോണ്‍ഗ്രസ് അവിശ്വാസത്തിന് ബി ജെ പി പിന്തുണ; കുറ്റിക്കോല്‍ പഞ്ചായത്തിലെ ഇടതുഭരണം തുലാസില്‍

കുറ്റിക്കോല്‍ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ നടക്കുന്ന നീക്കം ഡി സി സിയുടെ അറിവോടെ: എല്‍ ഡി എഫ്



കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നത് ഏകാധിപത്യ സ്വഭാവം കാരണം

Keywords:  Kerala, kasaragod, Kuttikol, Panchayath, president, Bandaduka, CPM, UDF, LDF, BJP.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia