city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പണിമുടക്ക് അനുകൂലികള്‍ തടഞ്ഞിട്ട വാഹനങ്ങളില്‍ നമ്പര്‍ പ്ലൈറ്റ് മറച്ചു വെച്ചു ആക്രി സാധനങ്ങൾ കയറ്റിയ വണ്ടികളും; വണ്ടിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു

പാലക്കുന്ന്:(www.kasargodvartha.com 24.01.2018) നമ്പര്‍ പ്ലൈയ്റ്റ് പ്രദര്‍ശിപ്പിക്കാതെയും,  പോലീസ് സ്റ്റേഷനില്‍ നിന്നും പ്രത്യേക അനുമതി പാസ് വാങ്ങാതെയും ആക്രി സാധനങ്ങൾ വാങ്ങുന്നതും കയറ്റിക്കൊണ്ടു പോകുന്നതും നിരോധിച്ച ബേക്കല്‍ പോലീസ് പരിധിയിലെ പള്ളത്തു വെച്ച് പോലീസ് ആക്രി സാധനങ്ങൾ കയറ്റിയ രണ്ടു വാഹനങ്ങളുടെ രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഇത് വ്യാജ രേഖയാണോ എന്ന് വിശദമായി നിരീക്ഷിച്ചു വരുന്നതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. നിരന്തരമായി കൊള്ളയും, ഭവനഭേദന ഭീഷണിയും നിലനില്‍ക്കുന്ന ഉദുമാ പഞ്ചായത്തില്‍ നമ്പര്‍പ്ലൈറ്റ് മറച്ചു വെച്ച രണ്ട് ടെമ്പോ വാഹനങ്ങള്‍ ഓടിയതിന്റെ വിശദ വിവരങ്ങള്‍ പോലീസ് നിരീക്ഷിച്ചു വരുന്നു.

പണിമുടക്ക് അനുകൂലികള്‍ തടഞ്ഞിട്ട വാഹനങ്ങളില്‍ നമ്പര്‍ പ്ലൈറ്റ് മറച്ചു വെച്ചു ആക്രി സാധനങ്ങൾ കയറ്റിയ വണ്ടികളും; വണ്ടിയിലുള്ളവരെ പോലീസ് ചോദ്യം ചെയ്തു

വീടുകള്‍ തോറും കയറി ഇറങ്ങി ആക്രി സാധനങ്ങള്‍ വാങ്ങുകയും വാഹനത്തില്‍ കയറ്റി കൊണ്ടു പോകുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്റ്റേഷനില്‍ ചെന്ന് അതിനുള്ള അനുമതി പാസ് വാങ്ങിയിരിക്കണമെന്ന നിര്‍ദ്ദേശം മറികടന്ന് കൊണ്ട് അത്തരത്തില്‍ ഒരു രേഖയുമില്ലാത്ത രണ്ടു വാഹനങ്ങള്‍ പോലീസ് കണ്ടെത്തിയത് സമരക്കാര്‍ തടഞ്ഞിട്ട വാഹന നിരകളില്‍ നിന്നുമാണ്. സ്വദേശികളും, ഇവരുടെ റാക്കറ്റില്‍ ഇതര സംസ്ഥാനക്കാരും തമ്പടിക്കുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിക്കുന്നുണ്ട്.

നിരന്തരമായി കവര്‍ച്ചാ ഭീഷണി നേരിടുന്ന ഉദുമയും സമീപ പഞ്ചായത്തായ പള്ളിക്കരയിലേയും താമസക്കാര്‍ ഇവിടെ ഭയത്തോടയാണ് കഴിഞ്ഞു കൂടുന്നത്. അടുത്തകാലത്തായി ഈ പ്രദേശങ്ങളില്‍ നടന്ന കൊലപാതകത്തിനും, കവര്‍ച്ചാ കേസുകള്‍ക്കും ഒരു തുമ്പും ഉണ്ടാക്കാന്‍ പോലീസ് സേനക്ക് കഴിഞ്ഞിരുന്നില്ല. വാഹനങ്ങളുമായി കടന്നു വരുന്ന ആക്രി വില്‍പ്പനക്കാരെ സൂക്ഷിക്കണമെന്നും, ശ്രദ്ധയില്‍ പെട്ടാല്‍ പോലീസില്‍ വിവരം അറിയിക്കണമെന്നുമുള്ള സന്ദേശം വേണ്ടത്ര വിലപ്പോകാത്ത സാഹചര്യത്തിലാണ് ഈ സ്റ്റേഷനില്‍ തകൃതിയായി നിയമം ലംഘിച്ചു കൊണ്ട് ഇത്തരം വാങ്ങള്‍ വില്‍പ്പനക്കാര്‍ ഇരച്ചു കയറുന്നത്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Palakunnu, kasaragod, Kerala, News, Strike, Vehicles, Numberplate, Police,  Police station, Uduma, Panchayath.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia