city-gold-ad-for-blogger

ഉപ്പളയിലെ വെടിവെപ്പ്; ഗുണ്ടാനേതാക്കളായ കാലിയ റഫീഖും കസായി അലിയും പിടിയില്‍

ഉപ്പള: (www.kasargodvartha.com 31/12/2015) ഉപ്പളയില്‍ ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാനേതാക്കളായ കാലിയാ റഫീഖിനെയും കസായി അലിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച രാത്രി ഉപ്പളയില്‍ വെച്ചാണ് രണ്ട് പേരെയും മഞ്ചേശ്വരം എസ്.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

ഗുണ്ടാ സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ കാലിയ റഫീഖ് സഞ്ചരിക്കുകയായിരുന്ന വാഗണര്‍ കാറിനും, കസായി അലി സഞ്ചരിച്ച ബൊലേറോ കാറിനും വെടിയേറ്റിരുന്നു. സംഭവത്തില്‍ കാലിയ റഫീഖിന്റെ പരാതിയില്‍ കസായി അലിക്കും സംഘാംഗങ്ങള്‍ക്കുമെതിരെയും, കസായി അലിയുടെ പരാതിയില്‍ കാലിയാ റഫീഖിനും, സംഘാംങ്ങള്‍ക്കെതിരെയും മഞ്ചേശ്വരം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതേതുടര്‍ന്നാണ് പ്രതികളായ രണ്ട് പേരെയും പോലീസ് ബുധനാഴ്ച രാത്രി തന്നെ കസ്റ്റഡിയിലെടുത്തത്.

കുമ്പള സി.ഐ പി.കെ സുരേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്. വെടിവെപ്പിന് ഉപയോഗിച്ചുള്ള തോക്കുകള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഉപ്പളയിലെ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള അക്രമം ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്നു. ഇതുസംബന്ധിച്ച് വ്യാപകമായ പരാതി ഉയര്‍ന്നതോടെ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസിന്റെ നിര്‍ദേശ പ്രകാരമാണ് പോലീസ് ശക്തമായ നടപടി ആരംഭിച്ചിരിക്കുന്നത്. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തുമെന്നാണ് പോലീസ് പറയുന്നത്.

ഉപ്പളയിലെ വെടിവെപ്പ്; ഗുണ്ടാനേതാക്കളായ കാലിയ റഫീഖും കസായി അലിയും പിടിയില്‍


Related News: ഉപ്പളയില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക വെടിവെപ്പിലേക്ക് നീങ്ങി; 2 വാഹനങ്ങളില്‍ വെടിയുണ്ടകള്‍ തുളഞ്ഞുകയറി

Keywords : Uppala, case, Accuse, Arrest, Police, Manjeshwaram, Car, Kaliya Rafeeque, Kasayi Ali, Uppala gun fight: Two in Police custody. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia