city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ പഞ്ചായത്തിനെതിരെയുള്ള കര്‍ഷക സംഘത്തിന്റെ സമരം അപഹാസ്യം: യുഡിഎഫ്

ഉദുമ: (www.kasargodvartha.com 12/10/2016) 27 വര്‍ഷം ഭരിച്ച സി.പി.എമ്മിന് ഉദുമ ഗ്രാമ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതിന്റെ ജാള്യത മറച്ചു വെക്കാനാണ് കഴിഞ്ഞ ദിവസം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ ഉദുമ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തേണ്ടി വന്നതെന്ന് യു.ഡി.എഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. സമരക്കാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഒട്ടും ശരിയല്ല. ജില്ലയിലെ എല്ലാ പഞ്ചായത്തുകളുടെയും പദ്ധതി രേഖ അംഗീകരിച്ചത് സെപ്തംബറിലാണ്. ഗ്രാമ പഞ്ചായത്ത് മുഖാന്തിരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഗ്രാമ സഭ ചേര്‍ന്ന് വ്യക്തിഗത ഗുണഭോക്തൃ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ സാധിക്കുകയുള്ളൂ. ഉദുമ ഗ്രാമ പഞ്ചായത്തില്‍ സെപ്തംബര്‍ 20 മുതല്‍ 28 വരെ ഗ്രാമസഭകള്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഇക്കാര്യം 27 വര്‍ഷം പഞ്ചായത്ത് ഭരിച്ച സി.പി.എമ്മിന് അറിയില്ല എന്നു പറയുന്നത് അപഹാസ്യമാണ്.

നിയമസഭ തെരഞ്ഞെടുപ്പ്, ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പ് എന്നിവ കാരണം പദ്ധതി പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും മറ്റും കാലതാമസം വന്നിരുന്നു. ഇത്തവണത്തെ ക്ഷേമ പെന്‍ഷനുകള്‍ വിതരണം ചെയ്തത് ഗ്രാമ പഞ്ചായത്ത് മുഖാന്തിരമല്ല. കേരള ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശ പ്രകാരം പ്രദേശത്തെ സഹകരണ ബാങ്കുകളുടെ നിയന്ത്രണത്തിലാണ് പെന്‍ഷനുകള്‍ നല്‍കിയിട്ടുള്ളത്.

ഗവ. ആവശ്യപ്പെട്ട പ്രകാരം ഉദുമ ഗ്രാമ പഞ്ചായത്ത് 3,541 പെന്‍ഷന്‍കാരുടെ ലിസ്റ്റ് നല്‍കിയതില്‍ ഉദുമ സഹകരണ ബാങ്കില്‍ ആകെ വന്നത് 2,433 പേരുടെ പെന്‍ഷന്‍ മാത്രമാണ്. ഇതില്‍ മരിച്ചവരും സ്ഥലത്തില്ലാത്തവരും കൂടി ആകെ 74 എണ്ണം മാത്രമാണ് ബാക്കി വന്നത്. വസ്തുത ഇതാണെന്നിരിക്കെ ഗ്രാമ വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപകരിക്കുന്ന വിധം സമരം നടത്തിയത് അനവസരത്തിലാണെന്നും യു.ഡി.എഫ് കമ്മിറ്റി ആരോപിച്ചു.

ചെയര്‍മാന്‍ കെ.എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. വി.ആര്‍. വിദ്യാസാഗര്‍, കാപ്പില്‍ മുഹമ്മദ് പാഷ, വാസു മാങ്ങാട്, ഹമീദ് മാങ്ങാട്, സത്താര്‍ മുക്കുന്നോത്ത്, ലക്ഷ്മി ബാലന്‍, കെ. പ്രഭാകരന്‍, മുഹമ്മദ് കുഞ്ഞി എരോല്‍, ഖാദര്‍ കാത്തിം, പി.പി ശ്രീധരന്‍ പ്രസംഗിച്ചു.

Keywords:  Uduma, Kasaragod, Kerala, UDF, Strike, Panchayath, UDF against Karshaka Sangam strike.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia